നന്തൻകോട് കൂട്ടക്കൊലക്കേസ് കോടതി വിധി ഇന്ന്

 



കേരളത്തെ ഞെട്ടിച്ച നന്തൻകോട് കൂട്ടക്കൊലക്കേസിലെ കോടതി വിധി ഇന്ന്. കോടതിയില്‍ തൊഴുകൈകളോടെയാണ് പ്രതിയായ കേഡല്‍ ജെൻസൻ രാജ നിന്നത്.തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷൻസ് കോടതിയാണ് വിധി പറയുന്നത് കഴിഞ്ഞ ദിവസം മാറ്റിയത്. മാതാപിതാക്കള്‍ ഉള്‍പ്പെടെ നാലുപേരെ കൊന്ന കേസില്‍ കേഡല്‍ ജെൻസൻ രാജയാണ് ഏകപ്രതി. 2017 ഏപ്രില്‍ ഒമ്പതിനാണ് ക്ലിഫ് ഹൗസിന് സമീപമുള്ള വീട്ടില്‍ അമ്മ ഡോ. ജീൻ പത്മ, അച്ഛൻ പ്രൊഫ. രാജ തങ്കം, സഹോദരി കരോലിൻ, ബന്ധു ലളിത എന്നിവരെ കേഡല്‍ കൊലപ്പെടുത്തിയത്. മൂന്നുപേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേത് കിടക്കവിരിയില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു. ആത്മാവിനെ മോചിപ്പിക്കാനുള്ള കേഡലിന്റെ ആസ്ട്രല്‍ പ്രൊജക്ഷനാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. അതേസമയം, കേഡലിന് മാനസികപ്രശ്നമുണ്ടെന്നായിരുന്നു പ്രതിഭാഗം കോടതിയില്‍ വാദിച്ചത്.

2017 ഏപ്രിലിലാണ് നന്തൻകോട് ബെയില്സ് കോന്പൌണ്ട് 117ല്‍ താമസിച്ചിരുന്ന റിട്ട . പ്രൊഫസർ രാജ തങ്കം, ഭാര്യ ജീൻ പദ്മ, മകള്‍ കരോലിൻ, ബന്ധു ലളിത ജയിൻ എന്നിവർ കൊല്ലപ്പെട്ടത്. ആത്മാവിനെ സ്വതന്ത്രമാക്കാനുള്ള ആസ്ട്രല്‍ പ്രൊജക്ഷന് അടിമയാണ് താനെന്നും അതിന്റെ ഭാഗമായാണ് കൂട്ടക്കൊല നടത്തിയതെന്നും പ്രതി പൊലീസില്‍ മൊഴി നല്‍കിയിരുന്നു.

WE ONE KERALA -NM 




Post a Comment

أحدث أقدم

AD01

 


AD02