ഗോവയിൽ കുറവ്, കേരളത്തിൽ കൂടുതൽ, മദ്യത്തിന് പലയിടത്തും പല വില; ഏകീകൃത നികുതി വേണമെന്ന് നിര്‍മ്മാതാക്കള്‍



ഗോവയില്‍ വെറും 100 രൂപ വിലയുള്ള ഒരു കുപ്പി മദ്യത്തിന് അയല്‍ സംസ്ഥാനങ്ങളില്‍ എത്രയാണ് വില? കര്‍ണാടകയില്‍ 305 രൂപയും തെലങ്കാനയില്‍ 229 രൂപയും രാജസ്ഥാനില്‍ 205 രൂപയുമാണ്

സംസ്ഥാനങ്ങള്‍ ചുമത്തുന്ന എക്സൈസ് തീരുവയുടെയും മറ്റ് നികുതികളുടെയും വ്യത്യാസമാണ് ഈ വില വ്യതിയാനത്തിന് കാരണം. ഇന്‍റര്‍നാഷണല്‍ സ്പിരിറ്റ്സ് & വൈന്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഗോവയാണ് ഏറ്റവും കുറഞ്ഞ എക്സൈസ് നികുതി ഈടാക്കുന്നത്. 55% ആണ് ഗോവയിലെ നിരക്ക്, അതേസമയം കര്‍ണാടകയില്‍ നികുതി 80%  ആണ്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 


52.5 ശതമാനമാണ് കേരളത്തില്‍ മദ്യത്തിനുള്ള  കുറഞ്ഞ എക്സൈസ് നികുതി. ഉയര്‍ന്ന നികുതി കാരണം ബ്ലാക്ക് ലേബല്‍ വിസ്കിയുടെ  ഒരു കുപ്പിക്ക് ഡല്‍ഹിയില്‍ 3,310 രൂപയും മുംബൈയില്‍ 4,200 രൂപയും കേരളത്തിൽ 4,360 രൂപയും കര്‍ണാടകയില്‍ ഏകദേശം 5,200 രൂപയുമാണ് വില. 

ചരക്ക് സേവന നികുതി നിലവില്‍ വന്നതിനുശേഷം സംസ്ഥാനങ്ങളുടെ പ്രധാന വരുമാന സ്രോതസ്സുകള്‍ മദ്യത്തിന്‍റെ എക്സൈസും പെട്രോളിന്‍റെയും ഡീസലിന്‍റെയും വാറ്റും ആണ്. അതുകൊണ്ടു തന്നെ സംസ്ഥാന ധനമന്ത്രിമാര്‍  ഉയര്‍ന്ന നികുതി ഉപേക്ഷിക്കാന്‍ മടിക്കുകയാണ്. നികുതിയിലെ അന്തരം പരിഹരിക്കാനും പുതിയ പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്താനും മദ്യ വ്യവസായ മേഖല ആവശ്യപ്പെട്ടിട്ടും, ധനമന്ത്രിമാര്‍ പ്രശ്നം പരിഹരിക്കാന്‍ കാര്യമായ ശ്രമമൊന്നും നടത്തിയിട്ടില്ലെന്ന് ഇന്‍റര്‍നാഷണല്‍ സ്പിരിറ്റ്സ് & വൈന്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ കുറ്റപ്പെടുത്തി .കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ആല്‍ക്കഹോളിക് ബിവറേജ് കമ്പനിയും സമാനമായ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഏകീകൃത നികുതി നയത്തിന്‍റെ അഭാവം ഈ മേഖലയ്ക്ക് ഒരു വലിയ വെല്ലുവിളി ഉയര്‍ത്തുന്നുവെന്ന് സിഐഎബിസി വ്യക്തമാക്കി.



Post a Comment

أحدث أقدم

AD01