വിവാഹപ്പിറ്റേന്ന് ഭർത്താവിനെ പെരുവഴിയിലാക്കി നവവധു കാമുകനൊപ്പം ഒളിച്ചോടി; സംഭവം പരപ്പനങ്ങാടിയിൽ



പരപ്പനങ്ങാടി : വ്യാഴാഴ്ച വിവാഹം കഴിഞ്ഞ യുവതി വെള്ളിയാഴ്ച ഭർത്താവിനെ പെരുവഴിയിലാക്കി കാമുകനോടൊപ്പം മുങ്ങി. ഭർത്താവിനോടൊപ്പം കാറിൽ യാത്ര ചെയ്യവെയാണ് സംഭവം. വിരുന്നു കഴിഞ്ഞ് ഇരുവരും ഭർത്താവിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ പുത്തരിക്കലിൽ എത്തിയപ്പോൾ സുഹൃത്തിനെകാണാൻ വധു വർഷ (21) കാർ നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. കാർ നിർത്തി പുറത്തിറങ്ങിയ യുവതി ഏറെ നേരം കാത്തുനിന്നിട്ടും തിരിച്ചുവന്നില്ല. ഇവിടെ എത്തിയ കാമുകനോടൊപ്പം പോവുകയായിരുന്നു. പരാതി ലഭിച്ചതോടെ പൊലീസ് നടത്തിയ അന്വേഷണത്തിൽ താനൂർ സ്വദേശിയായ ആൺ സുഹൃത്തിൻ്റെ വീട്ടിൽ നിന്നും യുവതിയെ കണ്ടത്തി കോടതിയിൽ ഹാജരാക്കി. യുവതിയുടെ ആവശ്യം പരിഗണിച്ച കോടതി ആൺ സുഹൃത്തിനോടൊപ്പം ജീവിക്കാൻ അനുവദിച്ചു

WE ONE KERALA -NM 




Post a Comment

أحدث أقدم

AD01