വടകരയില്‍ ദേശീയ പാതയില്‍ വാഹനാപകടം. നാല് മരണം



 വടകരയില്‍ ദേശീയ പാതയില്‍ വാഹനാപകടം. നാല് മരണം. വടകര മൂരാട് പാലത്തിന് സമീപം കാറും ട്രാവലര്‍ വാനും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കാര്‍ യാത്രക്കാരാണ് മരിച്ചത്. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.കണ്ണൂര്‍ ഭാഗത്തേക്ക് പോയ കാറും ഇതേ ദിശയിലേക്ക് പോയിരുന്ന കര്‍ണാടക രജിസ്‌ട്രേഷന്‍ ആണ് ടെംപോ ട്രാവലറുമാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ മുന്ന് സ്ത്രീകളും ഒരു പുരുഷനും ഉള്‍പ്പെടുന്നു. മാഹി പുന്നോല്‍ സ്വദേശികളായ റോജ, ജയവല്ലി, ഷിഗിന്‍ ലാല്‍, രഞ്ജി എന്നിവരാണ് മരിച്ചത്. കാറിലുണ്ടായ മറ്റൊരു പുരുഷനാണ് ഗുരുതരമായി പരിക്കേറ്റ വ്യക്തി.ദേശീയ പാതയുടെ പണി പൂര്‍ത്തിയായ ഭാഗത്താണ് അപകടം. പമ്പില്‍ നിന്നും ഇന്ധനം നിറച്ച് ദേശീയ പാതയിലേക്ക് തിരിഞ്ഞ കാറില്‍ വേഗത്തിലെത്തിയ ടെംപോ ട്രാവലര്‍ ഇടിച്ചു കയറുകയറുകയായിരുന്നു. ട്രാവലറില്‍ സഞ്ചരിച്ച് എട്ട് പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ എല്ലാവരും വടകരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിപ്പെട്ട കാര്‍ വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്.

WE' ONE KERALA -NM 





Post a Comment

أحدث أقدم

AD01