നാഗ്പൂർ: ലൈംഗിക ബന്ധത്തിനുള്ള സമ്മതം എല്ലാക്കാലത്തേക്കുമല്ലെന്ന് ബോംബെ ഹൈക്കോടതി. ഒരു സ്ത്രീക്ക് പുരുഷനുമായി മുമ്പ് ഉണ്ടായിരുന്ന അടുപ്പം സ്ഥിരമായ ലൈംഗിക ബന്ധത്തിനുള്ള സമ്മതമല്ലെന്നും മുമ്പ് ബന്ധമുണ്ടായിരുന്ന ഒരാൾ ലൈംഗിക ബന്ധത്തിൽ നിർബന്ധിക്കുന്നത് തെറ്റാണെന്നും ബോംബെ ഹൈക്കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ നിതിൽ ബി സൂര്യവംശി, എം ഡബ്ല്യു ചന്ദ്വാനി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് വിലയിരുത്തൽ. ഒരു സ്ത്രീ 'നോ' എന്ന് പറഞ്ഞാൽ 'നോ' എന്നുതന്നെയാണ് അർത്ഥമാക്കുന്നത്. അതിൽ അവ്യക്തതയില്ല. ഒരു സ്ത്രീയുടെ സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റകരമാണ്," 2014-ൽ ചന്ദ്രപൂരിൽ നടന്ന കൂട്ടബലാത്സംഗത്തിൽ മൂന്ന് പുരുഷന്മാരുടെ ശിക്ഷ ശരിവെച്ചുകൊണ്ട് ഡിവിഷൻ ബെഞ്ച് പ്രസ്താവിച്ചു. കൂട്ടബലാത്സംഗം, കൊലപാതകശ്രമം, ഭീഷണിപ്പെടുത്തൽ, ഇൻഫർമേഷൻ ടെക്നോളജി ആക്ട് പ്രകാരമുള്ള കുറ്റകൃത്യങ്ങൾ എന്നിവയ്ക്ക് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട വസീം ഖാൻ, ഷെയ്ഖ് കാദിർ എന്നിവരും പ്രായപൂർത്തിയാകാത്ത ഒരാളും സമർപ്പിച്ച അപ്പീലുകൾ പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം.
WE ONE KERALA -NM
إرسال تعليق