പുലര്‍ച്ചെയും പാക് പ്രകോപനം; ഡ്രോണ്‍ ആക്രമണ ശ്രമം തകര്‍ത്ത് വ്യോമസേന; ജമ്മു കശ്മീര്‍ സുരക്ഷിതമെന്ന് സൈന്യം

 



പാക് ആക്രമണങ്ങളെ ശക്തമായി പ്രതിരോധിച്ച് ഇന്ത്യന്‍ സൈന്യം. ജമ്മു കശ്മീര്‍ സുരക്ഷിതമെന്ന് ഇന്ത്യന്‍ സേന വ്യക്തമാക്കി. ശ്രീനഗറില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. പുലര്‍ച്ചെ നാലുമണിക്ക് വീണ്ടും ജമ്മു കശ്മീരില്‍ ഡ്രോണ്‍ ആക്രമണശ്രമം ഉണ്ടായെങ്കിലും എല്ലാത്തിനേയും തകര്‍ത്തുവെന്ന് ഇന്ത്യന്‍ സേന അറിയിച്ചു. സേനാ മേധാവിമാരുമായി പ്രതിരോധമന്ത്രി ഇന്ന് വീണ്ടും കൂടിക്കാഴ്ച നടത്തും. ഡല്‍ഹിയിലും പഞ്ചാബിലുമുള്‍പ്പെടെ കനത്ത ജാഗ്രത നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.നാളെ വരെ ജമ്മുവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്നാണ് അറിയിപ്പ്. പത്താന്‍കോട്ടും രജൗരിയിലുമുള്‍പ്പെടെ ചാവേര്‍ ആക്രമണമുണ്ടായെന്നത് ആര്‍മി തള്ളി. സത്വാരി, സാംബ, ആര്‍എസ് പുര, അര്‍ണിയ സെക്ടറുകളിലേക്ക് പാകിസ്ഥാന്‍ എട്ട് മിസൈലുകള്‍ തൊടുത്തുവെങ്കിലും വ്യോമ സേന അവയെ നിലംതൊടാതെ നശിപ്പിച്ചു.പാകിസ്താനെതിരെ നാവിക സേനയും ശക്തമായി തിരിച്ചടിക്കുന്നുണ്ട്. ഐഎന്‍എസ് വിക്രാന്ത് ആക്രമണം തുടങ്ങി. ആക്രമണത്തില്‍ കറാച്ചി തുറമുഖത്തിന് നാശനഷ്ടം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. പാക് പ്രധാനമന്ത്രിയുടെ വസതിയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ ഇന്ത്യയുടെ തിരിച്ചടി നടന്നതായും റിപ്പോര്‍ട്ടുണ്ട്. പ്രധാനമന്ത്രിയെ പാകിസ്താന്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായാണ് വിവരം. ഇന്ത്യന്‍ സേനയുടെ തിരിച്ചടി ശക്തമായതോടെ പാക് സൈന്യം പ്രകോപനതില്‍ നിന്ന് പിന്‍മാറി. ലാഹോര്‍, കറാച്ചി, ഇസ്ലാമാബാദ്, സിയാല്‍കോട്ട്, പെഷവാര്‍, എന്നീ നഗരങ്ങളില്‍ ഇന്ത്യ തിരിച്ചടി നല്‍കി

WE ONE KERALA -NM 



Post a Comment

أحدث أقدم

AD01