ചേണിച്ചേരി പുത്തൻ വളപ്പിൽ (സി പി ഫാമിലി ) പ്രഥമ കുടുംബ സംഗമം കണ്ണാടിപറമ്പ് ശ്രീധർമ ശാസ്ത ക്ഷേത്ര ഓഡിറ്റ്‌റ്റോറിയത്തിൽ വച്ച് നടന്നു . രാവിലെ ഒൻപത് മണിയോടെ കുമാരി ദിൽകൃഷ്ണയുടെ ഈശ്വര പ്രാർത്ഥനയോടെ പരിപാടി ആരംഭിച്ചു .സിപി ഫാമിലി മീറ്റ് സെക്രട്ടറി ശ്രീ സി.പി രാജീവൻ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ശ്രീ സി.പി രവീന്ദ്രന്റെ അധ്യക്ഷതയിൽ പ്രശസ്ത വാഗ്മിയും പ്രഭാഷകനും സിപി ഫാമിലി കുടുംബാംഗവുമായ ആചാര്യൻ ശ്രീ പി വി. രാമചന്ദ്രൻ മാസ്റ്റർ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു
ശ്രീ സി.പി.രവീന്ദ്രൻ അനുശോചന സന്ദേശം അറിയിച്ചു. ട്രഷറർ ശ്രീ സിപി. ചന്ദ്രാംഗദൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ആശംസകൾ അറിയി ച്ചുകൊണ്ട് ശ്രീ ഭാസ്കരൻ നമ്പ്യാർ, ശ്രീ സദാനന്ദൻ സിപി, ശ്രീ . പി വി. ഗോപാലകൃഷ്ണൻ, ശ്രീ ശ്രീകുമാർ, ശ്രീമതി പ്രിയ സിപി ശ്രീമതി റീത്ത സിപി , ശ്രീമതി സന്ധ്യ. ഡോക്ടർ ഐശ്വര്യ എന്നിവർ സംസാരിച്ചു. തുടർന്ന് മുതിർന്ന കുടുംബാംഗങ്ങളെ ആദരിച്ചു. മോട്ടിവേഷൻ ട്രെയിൻറും സിപി കുടുംബാംഗവുമായ ശ്രീ സിപി.ഗോപാലകൃഷ്ണൻ മോട്ടിവേഷൻ ക്ലാസ്സ് നടത്തി.
ചടങ്ങിൽ പഠനത്തിലും കലാകായികത്തിലും മികവ് തെളിയിച്ചവരെ അനുമോദിച്ചു. സിപി ഫാമിലി മീറ്റ് കൺവീനർ ശ്രീ സിപി രാധാകൃഷ്ണൻ, ശ്രീ സിപി സന്തോഷ് ,ശ്രീ സിടി സന്തോഷ്, ശ്രീ മനോജ് കുമാർ സിപി, ശ്രീ സിപി സുധാകരൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
إرسال تعليق