സംസ്ഥാനതല ഓലപ്പീപ്പി അവാർഡിന് അപേക്ഷിക്കാം



കണ്ണൂർ: പയ്യന്നൂർ കൊക്കാനിശ്ശേരി ബ്രദേഴ്സ് ക്ലബിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓലപ്പീപ്പി നാടൻകളി പഠന ശില്പശാലയുടെ ഭാഗമായി അഞ്ച് വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികൾക്ക് സംസ്ഥാന തലത്തിൽ ഓലപ്പീപ്പി അവാർഡ് നല്കുന്നു. വിദ്യാഭ്യാസം, കായികം, ചിത്ര കല, സംഗീതം, പെർഫോർമിംഗ് ആർട്സ് എന്നിവയിലാണ് അവാർഡ്. കൂടാതെ ഏതെങ്കിലും മേഖലയിൽ കഴിവ് തെളിയിച്ച ഭിന്നശേഷിയുള്ള ഒരു കുട്ടിക്ക് "ചിറക്'" പുരസ്കാരവും നൽകുന്നു. പ്രായപരിധി: 17 വയസ്. വിവിധ മേഖലയിലെ വിദഗ്ദർ അടങ്ങുന്ന സമിതിയാണ് അവാർഡ് നിശ്ചയിക്കുന്നത്. ശില്പവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. കഴിവുകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പ്രായം തെളിയിക്കുന്ന രേഖയും സഹിതം ഗൂഗിൾ ഫോമിൽ നേരിട്ട് പൂരിപ്പിച്ച് അപേക്ഷകൾ അയക്കാം. അല്ലാത്തവർക്ക് കഴിവുകൾ തെളിയിക്കുന്ന രേഖകളും ഫോട്ടോയും സഹിതം kokkanisseribrothers@gmail.com എന്ന മെയിൽ അഡ്രസിലേക്ക് മേയ് അഞ്ചിനകം അയക്കാം. ഫോൺ: 9447953232.

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01

 


AD02