ചിത്രരചനാ മത്സരം


കൂത്തുപറമ്പ്: വേങ്ങാട് സാന്ത്വനം ട്രസ്റ്റ്,സംസ്ഥാന യുവജന ക്ഷേമ ബോർഡ്, നെഹ്റു യുവകേന്ദ്ര കണ്ണൂർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സന്തൂപ് സുനിൽകുമാർ സ്മാരക സ്വർണ്ണമെഡലിന് വേണ്ടിയുള്ള നാലാമത് ഉത്തരമലബാർ ചിത്ര മത്സരം 11ന് ഞായർ രാവിലെ 9.30 മുതൽ കണ്ണൂർ കോളേജ് ഓഫ് കോമേഴ്‌സിൽ നടക്കും. നഴ്സറി,എൽപി,യുപി,ഹൈസ്കൂൾ, ഹയർ സെക്കൻഡറി, ഓപ്പൺ ടു ഓൾ വിഭാഗങ്ങളിലായാണ് ചിത്ര രചന മത്സരം.

ജലച്ചായം രചനാരീതി എന്ന വിഷയത്തിൽ പ്രമുഖ ചിത്രകാരൻ സലീഷ് ചെറുപുഴ നയിക്കുന്ന സൗജന്യ പഠന ക്ലാസും ഉണ്ടായിരിക്കും. പങ്കെടുക്കാൻ താല്പര്യമുള്ളവർ 755 80 5 9 5 4 3 വാട്സ്ആപ്പ് നമ്പറിൽ 9 ന് മുൻപായി പേര് രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക് 7593887151  നമ്പറിൽ ബന്ധപ്പെടണം.



Post a Comment

أحدث أقدم

AD01