വേടനെ ലഹരിക്കെതിരെയുള്ള പ്രചാരണത്തിൻ്റെ ബ്രാൻഡ് അംബാസഡർ ആക്കണം'; വി ഡി സതീശൻ



 പാലക്കാട്: പാലക്കാട്ടെ പരിപാടി അലങ്കോലപ്പെട്ടതിൽ റാപ്പർ വേടനെ കുറ്റപ്പെടുത്തേണ്ടതില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പരിപാടി അലങ്കോലമായതിൻ്റെ ഉത്തരവാദിത്വം സംഘാടകർക്കാണെന്നും വി ഡി സതീശൻ പറഞ്ഞു. അതേ സമയം, വേടനെ ലഹരിക്കെതിരെയുള്ള പ്രചാരണത്തിൻ്റെ ബ്രാൻഡ് അംബാസഡർ ആക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. വേടനെ സർക്കാർ പരിപാടിയിൽ പങ്കെടുപ്പിക്കുന്നത് സർക്കാരിൻ്റെ പ്രായശ്ചിത്തമാണെന്നും വേടനെതിരെയുള്ള ബിജെപിയുടെ പ്രതികരണങ്ങൾക്ക് പിന്നിൽ സവർണ മനോഭാവമാണെന്നും വി ഡി സതീശൻ പറഞ്ഞു. അതേസമയം, റാപ്പർ വേടൻ്റെ പരിപാടിക്കിടെ പാലക്കാട് കോട്ടമൈതാനത്തുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ഈടാക്കുമെന്ന് ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭ വ്യക്തമാക്കി. പട്ടികജാതി വികസന വകുപ്പാണ് പരിപാടിക്ക് അനുമതി തേടിയത്.

WE ONE KERALA -NM 



Post a Comment

أحدث أقدم

AD01