കണ്ണൂർ: കൃത്യമായ മുന്നൊരുക്കവും ആവശ്യമായ പരിശീലനവും നൽകാതെ നടപ്പിലാക്കിയ കെ എസ്മാർട്ട് സംവിധാനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ പ്രതിസന്ധിയിൽ ആക്കുകയാണെന്നും ജനങ്ങൾക്ക് കൃത്യമായി സേവനം നൽകാൻ സാധിക്കാതെ ജീവനക്കാർ ഇരുട്ടിൽ തപ്പുകയാണെന്നും ഇതിൽ പരിഹാരം കാണാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കൊണ്ടും പി എം എ വൈ ഭവന പദ്ധതിയിൽ ഭവനരഹിതരായ മുഴുവൻ പേർക്കും അപേക്ഷ നൽകാനുള്ള അവസരം സർക്കാർ ബോധപൂർവ്വം അട്ടിമറിക്കുകയും ഇതിലൂടെ ലക്ഷക്കണക്കിന് ആളുകളുടെ അവസരം നിഷേധിച്ചതിൽ പ്രതിഷേധിച്ചും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഇന്നേവരെ പൂർണ്ണമായി ജീവനക്കാരെ നിയമിക്കാത്തതിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് ജനപ്രതിനിധികളുടെ സംഘടനയായ ലോക്കൽ ഗവർമ്മെ മ്മെണ്ട് മെമ്മേ മ്പേഴ്സ് ലീഗ് (എൽ.ജി..എം.എൽ )ന്റെ നേതൃത്വത്തിൽ ജൂലൈ 3ന് തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിൽ പ്രതിഷേധ സഭ സംഘടിപ്പിക്കും. ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ജില്ലയിലെ ഭൂരിഭാഗം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും വാർഡ്, ഡിവിഷൻ, വിഭജനപ്രക്രിയ ജനദ്രോഹകരമായി രാഷ്ട്രീയമായി അട്ടിമറിക്കുകയാണ് ഉണ്ടായത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ എല്ലാ അർത്ഥത്തിലും ഞെക്കി കൊല്ലുകയും, ഇല്ലാത്തതും നടപ്പിലാക്കാത്തതുമായ പദ്ധതികളുടെ 100% പ്രഖ്യാപനം നടത്തുന്ന പ്രഖ്യാപന മന്ത്രിയായ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി അധപ്പതിച്ചതിലും പ്രതിഷേധിച്ചാണ് പ്രതിഷേധ സഭ സംഘടിപ്പിക്കുന്നത് ഇതു സംബന്ധിച്ച് നടന്ന എൽ.ജി. എം. എൽ കണ്ണൂർ ജില്ലാ കമ്മറ്റി യോഗത്തിൽ ജില്ലാ പ്രസിഡണ്ട് ഗഫൂർ മാട്ടൂൽ അധ്യക്ഷനായി.കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു. ഷമീമ ഇസ്ലാഹിയ്യ, കെ.പി അബ്ദുൽ റസാഖ്, കെ.ഇസ്മായിൽ മാസ്റ്റർ, കെ.പി.റാഷിദ്, എം.എ.ഖലീലുറഹ്മാൻ , കെ.സി കാദർ, അബ്ദുൽ അസീസ്, പി.ടി ഹനീഫ, ഷബീർ എടയന്നൂർ, സമീർ പുന്നാട്, എം.കെ മജീദ്, പി.പി അബ്ദുൽ ജലീൽ, ജസ്ലീന ടീച്ചർ, റജുല റഹ്മാൻ, കെ.താഹിറ. കെ, വി.പ്രചിത്ര , ടി.പി ഫാത്തിമ, ടി.വി റാഷിദ ടീച്ചർ, സി.എൻ.യാസിറ തുടങ്ങിയവർ സംസാരിച്ചു.
WE ONE KERALA -NM
إرسال تعليق