അമിതമായി ഗുളിക കഴിച്ച പാണപ്പുഴയിലെ യുവതി മരിച്ചു.



പരിയാരം: അമിതമായി അയണ്‍ഗുളിക കഴിച്ച് ഗുരുതരാവസ്ഥയില്‍ ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു. പാണപ്പുഴ ബീമ്പനടിപറമ്പില്‍ കെ.പി.പ്രിന്‍ഷ(38)ആണ് മരിച്ചത്. എട്ടാംതീയതി രാവിലെ 11 നാണ് പ്രിന്‍ഷയെ അവശനിലയില്‍ വീട്ടില്‍ കണ്ടത്. ഉടന്‍തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചു. നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ കെ.എം.സി ജ്യോതി ആശുപത്രിയിലെത്തിച്ചുവെങ്കിലും ഇന്നലെ രാവിലെ മരണപ്പെട്ടു. ബൈജുവാണ് ഭര്‍ത്താവ് രണ്ടു മക്കളുണ്ട്.

WE ONE KERALA -NM 




Post a Comment

أحدث أقدم

AD01