വയനാട്ടില്‍ ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം; 85 പേര്‍ക്ക് പരിക്ക്

 


കാട്ടിക്കുളത്ത് സ്വകാര്യ ബസും ടൂറിസിറ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 85 പേര്‍ക്ക് പരിക്ക്.ആരുടെയും പരിക്ക് ഗുരുതരമല്ല.ഇവരില്‍ 30 ഓളം പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 12 പേര്‍ കാട്ടിക്കുളത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ചികിത്സയിലാണ്. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല.ഇന്ന് രാവിലെ 8:45ഓടെയാണ് അപകടം. മാനന്തവാടിയില്‍നിന്ന് തിരുനെല്ലിയിലേക്ക് പോയ സ്വകാര്യ ബസും തിരുനെല്ലിയില്‍നിന്ന് വന്ന ടൂറിസ്റ്റ് ബസും വളവില്‍ വച്ച്‌ കൂട്ടിയിടിക്കുകയായിരുന്നു. അപകടകാരണം എന്താണെന്ന് വ്യക്തമല്ല.

WE ONE KERALA -NM 



Post a Comment

أحدث أقدم

AD01