കൊൽക്കത്ത കൂട്ട ബലാൽസംഗം കേസിൽ കുറ്റകൃത്യം പുനരാവിഷ്കരിക്കാൻ ഒരുങ്ങി പ്രത്യേക അന്വേഷണ സംഘം. കേസിൽ ഇന്ന് കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തും. അന്വേഷണം ഇഴഞ്ഞു നീങ്ങുന്നെന്ന് ആരോപിച്ച് ബംഗാളിൽ ഇന്നും പ്രതിഷേധം ഉയർന്നു
കൊൽക്കത്തയിൽ നിയമവിദ്യാർഥിനി കൂട്ട ബലാൽസംഗത്തിനിരയായ കുറ്റകൃത്യം പുനരാവിഷ്കരിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. അന്വേഷണത്തിൽ കൂടുതൽ വ്യക്തത വരുത്താനാണ് നടപടി എന്ന പോലീസ് വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങളിൽ കൂടുതൽ പേരുടെ പങ്കുണ്ടെന്ന് പോലീസ് നൽകുന്ന സൂചന. കേസുമായി ബന്ധപ്പെട്ട കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തും. സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയ ഫോറൻസിക് സാമ്പിളുകളുടെ പരിശോധന ഫലം ഇന്ന് പുറത്തു വരും. ബലാത്സംഗ ദൃശ്യങ്ങൾ ചിത്രീകരിച്ചതിൽ പ്രതികൾ കുറ്റസമ്മതം നടത്തിയതായി പോലീസ് പറഞ്ഞു.
അതേസമയം കേസിലെ മുഖ്യപ്രതി ടിഎംസി വിദ്യാർത്ഥി നേതാവ് മോണോജിത് മിശ്രക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി വിദ്യാർഥികളെ രംഗത്തെത്തി. ക്യാമ്പസിൽ മോണോജിത്ത് മുമ്പും ഇത്തരം പ്രവർത്തികളിൽ ഏർപ്പെട്ടിട്ടുണ്ട് എന്നാണ് സഹപാഠികളുടെ വെളിപ്പെടുത്തൽ. അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതായും വിദ്യാർത്ഥി നേതാവിനെ സംരക്ഷിക്കുകയാണെന്നും ആരോപിച്ച് മമത സർക്കാരിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.
إرسال تعليق