ബിജെപി നേതൃത്വത്തിനെതിരെ കോർ കമ്മിറ്റിയിൽ രൂക്ഷവിമർശനമുയർത്തി കെ സുരേന്ദ്രൻ. നിലമ്പൂരിൽ ക്രൈസ്തവ വോട്ടുകൾ ലഭിച്ചില്ല. ക്രിസ്ത്യൻ നേതാക്കളെ കൂടുതൽ പരിഗണിച്ചു നടത്തിയ തെരഞ്ഞെടുപ്പ് തന്ത്രം പാളിയെന്നും അദ്ദേഹം വിമർശിച്ചു. ഭൂരിപക്ഷ വോട്ടുകൾ ഇടതുപക്ഷത്തേക്ക് പോയി. ഹിന്ദുത്വമാണ് പാർട്ടിയുടെ അടിസ്ഥാന ആശയം, അത് മറന്നു പോകരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ജമാഅത്തെ ഇസ്ലാമി വിഷയം ഉയർത്തുന്നതിൽ പരാജയപ്പെട്ടു. നിയമസഭ തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമി വിഷയം സിപിഎം കൂടുതൽ ശക്തമാക്കും. ബിജെപി വികസനം മാത്രം പറഞ്ഞാൽ ഹിന്ദു വോട്ടുകൾ സിപിഎം കൊണ്ടുപോകും. ജമാഅത്തെ ഇസ്ലാമി- യുഡിഫ് ബന്ധത്തിനെതിരെ ശക്തമായ പ്രചരണം നടത്തണം എന്നും അദ്ദേഹം പറഞ്ഞു.
രാജീവ് ചന്ദ്രശേഖരനെതിരെ കോർ കമ്മിറ്റിയിൽ വി മുരളീധരപക്ഷവും ശബ്ദമുയർത്തി. പുതിയ നേതൃത്വം രാഷ്ട്രീയം സംസാരിക്കുന്നില്ലെന്നും വികസനം മാത്രം പറഞ്ഞാൽ കേരളത്തിൽ വിലപോവില്ലെന്നും പറയുന്നു. പ്രവർത്തകർക്കു ആത്മവിശ്വാസം പകരാൻ സംസ്ഥാന അധ്യക്ഷന് സാധിക്കുന്നില്ല. അടിസ്ഥാന ആശയത്തിൽ വിട്ടുവീഴ്ച്ച ചെയ്യാനാവില്ല. കേരളത്തിൽ മാത്രം പാർട്ടിക്കു വേറിട്ട നിലപാടെടുക്കാൻ സാധിക്കില്ല. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ രാജീവ് ചന്ദ്രശേഖർ പറഞ്ഞ നിലപാട് ദോഷം ചെയ്തു. എല്ലാം കച്ചവട കണ്ണുകൊണ്ടു കാണുന്നത് പാർട്ടിയെ തകർക്കും. യുവമോർച്ച- മഹിളാമോർച്ച ടാലന്റ് ഹണ്ട് പാർട്ടിയെ കോർപറേറ്റ് വൽക്കരിക്കും എന്നും വി മുരളീധരപക്ഷം പറഞ്ഞു.
إرسال تعليق