മുംബൈയിൽ കൃത്യസമയത്ത് ഉറങ്ങിയില്ല എന്ന് പറഞ്ഞ് 5 വയസ്സുകാരിയെ കെട്ടിയിട്ട് സി​ഗരറ്റുകൊണ്ട് പൊള്ളിച്ച് അച്ഛൻ: വീ‍ഡിയോ പുറത്തെത്തിയതോടെ കേസെടുത്ത് പൊലീസ്


മുംബൈയിൽ അഞ്ച് വയസ്സുള്ള പെൺകുട്ടിയെ കൃത്യസമയത്ത് ഉറങ്ങാത്തതിന് അച്ഛൻ കെട്ടിയിട്ട് മർദിക്കുകയും സിഗരറ്റ് ഉപയോഗിച്ച് പൊള്ളിക്കുകയും ചെയ്തു. കുട്ടിയുടെ അമ്മ ക്രൂര മർ​ദനത്തിന്റെ വീഡിയോ ചിത്രീകരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 115(2), 118(1) പ്രകാരം കുട്ടിയെ ഉപദ്രവിച്ചതിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വീഡിയോയിൽ അച്ഛൻ പെൺകുട്ടിയുടെ കാലുകൾ കെട്ടിയിടുന്നതും ആക്രമിക്കുന്നതും സിഗരറ്റ് ഉപയോഗിച്ച് കവിളിൽ പൊള്ളിക്കുന്നതും കാണാൻ സാധിക്കും. അമ്മ ഫോണിൽ‍ മർദനം ചിത്രീകരിച്ച് പൊലീസ് സ്റ്റേഷനിലെത്തി സഹായം ആവശ്യപ്പെടുകയായിരുന്നു. പരാതിക്കാരിക്കൊപ്പം ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥ അന്വേഷണത്തിനായി പ്രതിയുടെ വീട്ടിലെത്തുകയും. പിതാവിനെ നേരിട്ടു ചോദ്യം ചെയ്യുകയും ചെയ്തു. കൃത്യസമയത്ത് ഉറങ്ങാത്തതിനാൽ പിതാവ് തന്നെ പീഡിപ്പിച്ചതായി പെൺകുട്ടിയും മൊഴി നൽകി. സംഭവത്തിൽ പൊലീസ് കേസെടുത്ത് പിതാവിനെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. അന്വേഷണം തുടരുകയാണ്, കുട്ടിയുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് പൊലീസ് ഉറപ്പ് നൽകി.



Post a Comment

Previous Post Next Post

AD01