ഇരിട്ടി: ദേശീയ ക്ഷരോഗ നിവാരണ പദ്ധതിയുടെ ഭാഗമായി ഇരിട്ടി താലൂക്ക് ഹോസ്പിറ്റലിൻ്റെ നേതൃത്വത്തിൽ ക്ഷയരോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. ഇരിട്ടി അഗ്നിരക്ഷാ നിലയത്തിലെ സേനാംഗങ്ങൾക്കായി നടത്തിയ ക്യാമ്പിൽ താലൂക്ക് ഹോസ്പിറ്റൽ ടി.ബി യൂണിറ്റ് അംഗം സുരേന്ദ്ര ബാബു ക്ലാസ് നയിച്ചു. താലൂക്ക് ഹോസ്പിറ്റൽ ജീവനക്കാരായ അക്ഷയ് ബൈജു, ഷിബുമോൻ സി കെ എന്നിവർ ക്ഷരോഗ നിർണയ ക്യാമ്പിന് നേതൃത്വം വഹിച്ചു. ഇരിട്ടി അഗ്നിരക്ഷാ നിലയം ഓഫീസർ ഉണ്ണികൃഷ്ണൻ ടിവി, അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ അശോകൻ എൻ.ജി എന്നിവർക്കൊപ്പം നിലയത്തിലെ എല്ലാ ജീവനക്കാരും ക്ഷയരോഗ നിർണ്ണയ ക്യാമ്പിൽ പങ്കെടുത്തു.
إرسال تعليق