ഡോക്ടേഴ്‌സ് ഡേ സമുചിതമായി ആഘോഷിച്ചു

 


ജൂലൈ 01 ഡോക്ടേഴ്സ് ഡേ ഒരു മഹത്തായ ദിനമാണ്, നമ്മെ ആരോഗ്യമെന്ന വലിയ ആസ്തിയിലേക്ക് നയിക്കുന്നവർക്കായുള്ള ആദരവിന്റെ ദിവസം. ആരോഗ്യത്തിന്റെ യഥാർത്ഥ യോദ്ധാക്കളായ ഡോക്ടർമാർക്ക് ആശംസകൾ നേരാനും സമ്മാനങ്ങൾ നൽകാനും പൂക്കളും, മധുരവും, പൊന്നാടകളും, സ്മൃതിഫലകങ്ങളുമായി നിരവധി സംഘടനകളും വ്യക്തികളും എത്തി,


മലയോര മേഖലയിലെ പ്രമുഖ ആതുരാലയമായ ശ്രീകൃഷ്ണ പോളി ക്ലിനിക്കിലെ ഡോക്ടർമാർക്ക് സ്നേഹാശംസകളും ആദരവുമായി എത്തിയതും നിരവധിപേർ 



ഡോക്ടർ ദിനേശ് എൽ സുവർണ, ഇ. എൻ. ടി സ്പെഷ്യലിസ്റ്റ് ഡോക്ടർ പ്രശാന്ത് കുമാർ പയ്യന്നൂർ, ഓർത്തോ സ്പെഷ്യലിസ്റ് ഡോക്ടർ നിഖിൽ കുര്യൻ, സ്കിൻ സ്പെഷ്യലിസ്റ്റ് ഡോക്ടർ ശ്രീജേഷ്, ഡോക്ടർ ഫർസീന, ഡോക്ടർ അഫീഫ്, ഡോക്ടർ അബ്രഹാം ജോൺ പുല്ലുകാട്ട് എന്നിവരെ പൂക്കൾ നൽകിയും സ്നേഹാശംസകൾ നേർന്നും സ്റ്റാഫുകൾ ആദരവ് നൽകി.



പയ്യാവൂർ ശ്രീകൃഷ്ണ പോളി ക്ലിനിക്കിലെ ദിനേശ് ഡോക്ടറിനെ തേടി  ബാലകൃഷ്ണൻ നെടുങ്ങോo മകളെയും കൂട്ടി ക്ലിനിക്കിലെത്തിയത് മകൾ വരച്ച ഡോക്ടറുടെ ചിത്രം സമ്മാനിക്കാൻ, 




12 വർഷക്കാലമായി ആരോഗ്യ സംരക്ഷണം നൽകിയ ക്ലിനിക്കിൽ ദിനേശ് ഡോക്ടർ വരച്ചു വെച്ച ജീവസുറ്റ ചിത്രങ്ങൾ പ്രചോദനമേകിയ ആ കൊച്ചു മിടുക്കി ഡോക്ടറിനെ വരച്ചു സമ്മാനിച്ചപ്പോൾ  തൊട്ടതെല്ലാം പൊന്നാക്കിയ ദിനേശ് എൽ സുവർണ എന്ന നാട്ടുകാരുടെ പ്രിയപ്പെട്ട ദിനേശ് ഡോക്ടറിനെ കുറിച്ച് പറയാതെ വയ്യ, തിരക്കുകൾക്കിടയിലും ചിത്രരചനയെ സ്നേഹിച്ചു സ്വന്തം സ്ഥാപനത്തെ ആർട്ട് ഗ്യാലറിയാക്കി പലരുടെയും മനസ്സിൽ ആഹ്ലാദവും പ്രചോദനവും ആയി എന്നതിന് തെളിവാകുന്നു ഈ ദിനം.


YMCA പയ്യാവൂർ പ്രസിഡന്റും പ്രമുഖ മാധ്യമ പ്രവർത്തകനുമായ വിൽസൺ ചാക്കോയും, YMCA  പയ്യാവൂർ എക്സിക്യൂട്ടീവ് അംഗവുമായ ഷിജു കുന്നുമ്മലും ദിനേശ് ഡോക്ടറിനെ ആദരിച്ചു, 

പയ്യാവൂരിലെ വ്യാപാരികളുടെ സ്‌നേഹ സമ്മാനവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങളും ക്ലിനിക്കിലെത്തി. 


ഇന്ന്‌ പയ്യാവൂർ ബൈപാസ്സിലുള്ള ക്ലിനിക്കിലേക്ക് നിരവധി വ്യക്തികളും സംഘടനപ്രതിനിധികളും പൂക്കളും മൊമെന്റോയും, പൊന്നാടയുമായാണ് എത്തിയത്.


                   പയ്യാവൂർ ശ്രീകൃഷ്ണ പോളിക്ലിനിക്കിന്റ സഹോദര സ്ഥാപനമായ ഉളിക്കൽ ശ്രീകൃഷ്ണ പോളി ക്ലിനിക്കിലെ ഡോക്ടർ അബ്രഹാം ജോൺ പുല്ലുകാട്ടിനെ ഉളിക്കൽ വയത്തൂർ യു പി സ്കൂൾ ഹെഡ്മാസ്റ്റർ സണ്ണി സാറും അധ്യാപകരും, വിദ്യാർത്ഥികളും ചേർന്ന് ആദരിച്ചു 


ഉളിക്കൽ YMCA നേതൃത്വത്തിൽ ഡോക്ടർ അബ്രഹാം ജോൺ പുല്ലുകാട്ടിനെ ആദരിച്ചു



ഡോക്ടേഴ്‌സ് ഡേ ഓരോ വർഷവും ജൂലൈ 1-നാണ് ഇന്ത്യയിൽ ആചരിക്കുന്നത്. ആരോഗ്യ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളായ ഡോക്ടർമാരുടെ സേവനങ്ങൾക്ക് നന്ദി പറയുന്നതിനും അവരെ ആദരിക്കുന്നതിനും ഈ ദിനം ഉയർന്ന പ്രാധാന്യമർഹിക്കുന്നു.


ഇന്ത്യയിൽ ഡോക്ടേഴ്‌സ് ഡേ ഡോ. ബിദ്‌ഹൻ ചന്ദ്ര റോയ് എന്ന പ്രശസ്ത ഡോക്ടറും, ബംഗാൾ സംസ്ഥാനത്തിന്റെ മുൻമുഖ്യമന്ത്രിയുമായ വ്യക്തിയുടെ സ്മരണയ്ക്കായാണ് ആചരിക്കുന്നത്. അദ്ദേഹം ഒരു വലിയ സാമൂഹിക സേവകനും, ഉയർന്ന മൂല്യബോധമുള്ള വൈദ്യനുമായിരുന്നു. അദ്ദേഹത്തിന്റെ ജനനവും മരണവും ഒരേ ദിവസം — ജൂലൈ 1-നായിരുന്നു.


ഡോക്ടർമാർ സമൂഹത്തിലെ ആരോഗ്യത്തിന്റെ രക്ഷാധികാരികളാണ്. രോഗികളെ ശുശ്രൂഷിക്കുന്നതിലും രോഗപ്രതിരോധം ഉറപ്പുവരുത്തുന്നതിനും അവർ ഉള്ള ഊർജം, ജ്ഞാനം, കരുണ എന്നിവ ഉപയോഗിക്കുന്നു. പ്രത്യേകിച്ച്, കൊവിഡ് മഹാമാരികാലത്ത് ഡോക്ടർമാർ തന്റെ ജീവനുപോലും പണയം വെച്ച് മനുഷ്യജീവിതങ്ങൾ രക്ഷിച്ച നേട്ടം നമ്മളൊക്കെ മറക്കാനാവില്ല.

 "വൈദ്യൻ ദേവോ ഭവ:" എന്ന പ്രാചീന വിശ്വാസം ഇന്നും അത്രയ്‌ക്ക് പ്രാധാന്യമുള്ളതാണ് എന്ന് വ്യക്തമാക്കുന്നതു തന്നെയാണ് ഡോക്ടേഴ്‌സ് ഡേ


ഡോക്ടർമാർക്കും, 

പഠിതാക്കൾക്കും ഈ ദിനത്തിൽ നേരുന്നു 

വീ വൺ കേരളയുടെ ആശംസകൾ






Post a Comment

أحدث أقدم

AD01