പ്രണയമീനുകളുടെ കടൽ ‘എന്ന സിനിമയുടെ നിർമാതാവും സ്വർണവ്യാപാരിയും ആയ തേനംകുടത്ത് വട്ടക്കുഴി ജോണി അന്തരിച്ചു. 73 വയസായിരുന്നു. തൃശൂർ പൂച്ചിന്നിപ്പാടം ലിറ്റിൽ ഫ്ലളവർ പള്ളിയിലാണ് സംസ്കാര ശുശ്രൂഷകൾ. മേഴ്സി ജോണി ആണ് ഭാര്യ. പരേതനായ ഡാനി ജോൺ, ദീപക് ജോൺ, സോണിയ ബെന്നി എന്നിവർ മക്കളാണ്. പാലക്കാട് DySP ബെന്നി ജേയ്ക്കബ് മരുമകനാണ്. സംസ്കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് പെരിഞ്ചേരി തിരുഹൃദയ പള്ളിയിൽ നടക്കും.
إرسال تعليق