പുഴുവരിച്ച റാഗിപ്പൊടി വിറ്റു വീട്ടമ്മയ്ക്ക് നഷ്ട‌പരിഹാരം നൽകാൻ വിധി

 


ഇരിട്ടി : പുഴുവരിച്ച റാഗിപ്പൊടി വിൽപന നടത്തിയെന്ന പരാതി യിൽ ഇരിട്ടിയിലെ തലാൽ സൂപ്പർ മാർക്കറ്റ്, വീട്ടമ്മയ്ക്ക് 45,000 രൂപ നൽകാൻ കണ്ണൂർ ഉപഭോക്തൃ കമ്മിഷൻ വിധിച്ചു. ഒന്നര വയസ്സുള്ള കുട്ടിക്ക് കുറുക്ക് ഉണ്ടാക്കി നൽകുന്നതിനാണ് പരാതിക്കാരി സൂപ്പർ മാർക്കറ്റിൽനിന്ന് റാഗിപ്പൊടി വാങ്ങിയത്. റാഗിപ്പൊടി ഉപയോഗിച്ച കുടുംബത്തിന് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും ആശുപ്രതിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. തലാൽ എന്ന ലേബൽ ഒട്ടിച്ച കവറിൽ വിൽപന നടത്തിയ റാഗിപ്പൊടിയിലാണ് പുഴുക്കളെ കണ്ടത്. ഈ കവറിൽ ബാച്ച് നമ്പറോ, നാഷനൽ ഇൻഫർമേഷൻ ഫാക്ടോ രേഖപ്പെടുത്തി യില്ലെന്നും കണ്ടെത്തി. ഇതേത്തുടർന്നാണ് കുടും ബം നിയമസഹായം തേടിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഫുഡ് സേഫ്റ്റി അധിക്യതരും സ്‌ഥാപനത്തിൽ പരിശോധന നടത്തി, സാംപിൾ ശേഖരിക്കുകയും പുഴുവിന്റെ സാന്നിധ്യം കണ്ടെത്തുകയും ചെയ്‌തിരുന്നു.



Post a Comment

أحدث أقدم

AD01