ബഷീർ അനുസ്മരണം സംഘടിപ്പിച്ചു


പയ്യാവൂർ: ശ്രീകണ്ഠപുരം വിവേകാനന്ദ വിദ്യാപീഠം സ്കൂളിൽ വായനാമാസാചരണത്തിന്റെ ഭാഗമായി ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. റിട്ട.സബ് ഇൻസ്പെക്ടറും സാഹിത്യകാരനുമായ ജോൺസൺ തുടിയൻപ്ലാക്കൽ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി ഉദ്ഘാടനം നിർവഹിച്ചു.

 

സ്കൂൾ പ്രിൻസിപ്പൽ ബിൻസ് മാത്യു ആമുഖ പ്രഭാഷണവും മലയാളം വകുപ്പ് മേധാവി എം.സി.രജനി ബഷീർ കൃതികളുടെ അവലോകനവും നടത്തി. സുരേഷ് കാഞ്ഞിലേരി, തമ്പാൻ വയക്കര എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികൾ 'പാത്തുമ്മയുടെ ആട് ' എന്ന ബഷീർ കൃതിയുടെ ദൃശ്യാവിഷ്കാരം വേദിയിൽ അവതരിപ്പിച്ചു. ക്വിസ് മൽസര വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.  

റിപ്പോർട്ട്‌: തോമസ് അയ്യങ്കനാൽ 


 


Post a Comment

أحدث أقدم

AD01