പയ്യാവൂർ: സിഐഎസ് സിഇ സോണൽ കബഡി ടൂർണമെൻ്റിൽ പയ്യാവൂർ സെൻ്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ജേതാക്കളായി. സെൻ്റ് ആൻസ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പയ്യാവൂർ എസ്ഐ ടോമി തോമസ് ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജിൽസി അധ്യക്ഷത വഹിച്ചു. സ്പോർട്സ് കൺവീനർ ആർ.പി.ബിനേഷ്, വി.ടി.മിനി, സ്കൂൾ ലീഡർ ആൻജലിക് ടോം പ്രിൻസ് എന്നിവർ പ്രസംഗിച്ചു. സെൻ്റ് ആൻസ് ടീം അണ്ടർ 19, 14 ആൺകുട്ടികളുടെ വിഭാഗങ്ങളിൽ ജേതാക്കളും അണ്ടർ 17 ൽ റണ്ണർ അപ്പുമായി. പെൺകുട്ടികളുടെ വിഭാഗത്തിൽ അണ്ടർ 17 ൽ ജേതാക്കളും അണ്ടർ 14 ൽ റണ്ണർ അപ്പുമാണ്. മത്സരത്തിൽ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു.

إرسال تعليق