ചോദ്യ പേപ്പർ ചോർച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ


ചോദ്യ പേപ്പർ ചോർച്ച കേസിൽ ​ഒ​ളി​വി​ൽ ക​ഴി​ഞ്ഞ അധ്യാപകൻ അറസ്റ്റിലായി. മലപ്പുറം വെന്നിയൂർ സ്വദേശി സൈനുൽ ആബിദീൻ ആണ് അറസ്റ്റിലായത്. മ​ഞ്ചേ​രി മ​ഞ്ഞ​പ്പ​റ്റ​യി​ലെ സ്വ​കാ​ര്യ സ്കൂ​ൾ അധ്യാപകൻ ഇയാൾ. കേസിലെ അഞ്ചാം പ്രതിയാണ് സൈനുൽ ആബിദീൻ വെ​ള്ളി​യാ​ഴ്ച വൈ​കീട്ടാണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതോടെ ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ കീഴടങ്ങുകയായിരുന്നു ഇയാൾ. സം​സ്ഥാ​ന​ത്തെ പൊ​തു​ പ​രീ​ക്ഷ​ക​ളു​ടെ ചോ​ദ്യ​പേ​പ്പ​റു​ക​ൾ ചോ​ർ​ത്തി എം.​എ​സ് സൊ​ലൂ​ഷ​ൻ എ​ന്ന സ്ഥാ​പ​ന​ത്തി​ന്റെ യൂ​ട്യൂ​ബ് ചാ​ന​ലി​ൽ പ്ര​ഡി​ക്ഷ​ൻ എ​ന്ന പേ​രി​ൽ സം​പ്രേ​ഷ​ണം ചെ​യ്ത് പണമുണ്ടാക്കി എന്നാണ് കേസ്. മ​റ്റു പ്ര​തി​ക​ളാ​യ കൊ​ടു​വ​ള്ളി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷു​ഹൈ​ബ്, മ​ല​പ്പു​റം കോ​ൽ​മ​ണ്ണ സ്വ​ദേ​ശി ടി. ​ഫ​ഹ​ദ്, കോ​ഴി​ക്കോ​ട് പാ​വ​ങ്ങാ​ട് സ്വ​ദേ​ശി സി.​കെ. ജി​ഷ്ണു എന്നിവരെ നേരത്തെ പോലീസ് അറസ്റ് ചെയ്തിരുന്നു. വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​നു​ശേ​ഷം പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.



Post a Comment

أحدث أقدم

AD01