യങ്ങ് മൈൻഡ്സ് ഇന്റർനാഷണൽ കണ്ണൂർ മെയിൻ ക്ലബ്ബിന്റെ ചാർട്ടർ ദിനാഘോഷവും, കുടുംബ സംഗമവും സംഘടിപ്പിച്ചു. ക്ലബ്ബ് പ്രസിഡന്റ് രാജേഷ് ഗോപാലിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് ഇന്റർനാഷണൽ പ്രോഗ്രാം ഡയറക്ടർ സി വി ഹരിദാസൻ ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് ഗവർണർ കെ വി പ്രശാന്ത് ക്ലബ്ബിലേക്ക് പുതുതായി അംഗങ്ങളായ ആറു പേർക്ക് സത്യവാചകം ചൊല്ലിച്ച് ക്ലബ്ബ് അംഗത്വം നൽകി. ക്ലബ്ബ് മെമ്പർമാരുടെ മെമ്പർഷിപ്പ് സർട്ടിഫിക്കറ്റ് ഡിസ്ട്രിക്ട് സെക്രട്ടറി സിവി വിനോദ് കുമാർ വിതരണം ചെയ്തു. ക്ലബ്ബ് സെക്രട്ടറി രതീഷ് പി കെ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. റീജണൽ പ്രോഗ്രാം ഡയറക്ടർ അഡ്വക്കേറ്റ് എം കെ വേണുഗോപാൽ, ഡിസ്ട്രിക്ട് ട്രഷറർ ബിജു ഫ്രാൻസിസ്, ഡിസ്ട്രിക്ട് ബുള്ളറ്റിൻ എഡിറ്റർ രഞ്ജിത്ത് രാഘവൻ, ലക്ഷ്മണൻ, സുനിൽകുമാർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. പവിത്രൻ മേലേത്ത് ചടങ്ങിൽ സ്വാഗതവും, ക്ലബ്ബ് ട്രഷറർ സുരേഷ് കുറുപ്പ് നന്ദിയും പ്രകാശിപ്പിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി. ഈ വർഷം 5 ലക്ഷം രൂപയുടെ സാമൂഹ്യ സേവന പ്രവർത്തനങ്ങൾ ക്ലബ്ബ് ചെയ്യുമെന്ന് ക്ലബ് പ്രസിഡന്റ് രാജേഷ് ഗോപാൽ അറിയിച്ചു. ബോധവൽക്കരണ ക്ലാസുകൾ, നിർധനർക്ക് ചികിത്സാസഹായം, ഡയാലിസിസ് ചെയ്യുന്നവർക്ക് സാമ്പത്തിക സഹായം, വിദ്യാർഥികൾക്ക് പഠനസഹായം, ബോധവൽക്കരണ ക്ലാസുകൾ തുടങ്ങിയവ സംഘടിപ്പിക്കുന്നതാണ്.

إرسال تعليق