പയ്യാവൂർ: ശ്രീകണ്ഠപുരം എസ്ഇഎസ് കോളജിൽ നാല് വർഷ ബിരുദ പ്രോഗ്രാമുകൾ ശ്രീകണ്ഠപുരം നഗരസഭ വൈസ് ചെയർമാൻ ശിവദാസൻ പഴയങ്ങാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദു അക്കാദമിക വർഷത്തിൻ്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ.റീന സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. എ.കെ.പുണ്യ പ്രകാശൻ ആമുഖ പ്രഭാഷണം നടത്തി. കോളജ് മാനേജർ വിനിൽ വർഗീസ്, കൗൺസിലർ അജിത, സെക്രട്ടറി സൈജോ ജോസഫ്, ഐക്യുഎസി കോ-ഓർഡിനേറ്റർ ഡോ.പി.പി.സീന, പിടിഎ പ്രതിനിധി രമേശൻ, ഡോ.കെ.വി.പ്രദീപ്, എഫ് വൈയുജിപി കോ-ഓർഡിനേറ്റർ അനുമോൾ തോമസ്, കെ.പി.ഫായിസ്, ജെ.പി.ആദിത്ത്, ഡോ.സൗമ്യ മരിയ ജേക്കബ് എന്നിവർ പ്രസംഗിച്ചു.
റിപ്പോർട്ട്: തോമസ് അയ്യങ്കാനാൽ
إرسال تعليق