ഫാറ്റി ലിവർ കുറയ്ക്കാൻ പ്ലാൻ ഉണ്ടോ? ഈ ഭക്ഷണങ്ങൾ കഴിച്ച് നോക്കൂ


ഇന്ത്യയില്‍ ഫാറ്റി ലിവര്‍ കേസുകള്‍ വളരെയധികം വര്‍ധിക്കുന്നതതായി പഠനങ്ങള്‍ പുറത്തുവന്നിരുന്നു. ജീവിതശൈലിയിലെ മാറ്റങ്ങള്‍, ഭക്ഷണശീലങ്ങള്‍, ജനിതകപരമായ ഘടകങ്ങള്‍ എന്നിവയെല്ലാം ഫാറ്റി ലിവര്‍ വര്‍ധിക്കുന്നതിനുള്ള പ്രധാന കാരണം. ഫാറ്റി ലിവർ നിയന്ത്രിക്കുന്നതിന് പോഷകാഹാരവും ആരോ​ഗ്യകരമായ ഭക്ഷണ രീതിയും നിർബന്ധമാണെന്ന് ഹാർവാർഡിൽ പരിശീലനം നേടിയ കരൾ വിദഗ്ധൻ ഡോ. സൗരഭ് സേഥി പറഞ്ഞു. ഈ ഭക്ഷണങ്ങൾ മെറ്റബോളിസം മെച്ചപ്പെടുത്തുന്നതിലും, കരളിലെ വീക്കം കുറയ്ക്കുന്നതിലും സഹായിക്കും.

  1. ഈന്തപ്പഴവും വാൽനട്ട്സും

ഈന്തപ്പഴത്തിൽ സൊല്യുബിൾ ഫാറ്റുകൾ അടങ്ങിയിരിക്കുന്നതിനാൽ ദഹനത്തെ മന്ദഗതിയിലാക്കുകയും കരളിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുകയും ചെയ്യുന്നു. കരളിലെ വീക്കം കുറയ്ക്കുന്ന ഒമേഗ-3 വാൽനട്ടുകളിൽ അടങ്ങിയിരിക്കുന്നുണ്ട്. . ആഴ്ചയിൽ രണ്ടുതവണ ഒരു പിടി വാൽനട്ടിനൊപ്പം രണ്ട് ഈന്തപ്പഴം കഴിച്ചാൽ കരളിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുകയും പഞ്ചസാരയുടെ ആസക്തി കുറയ്ക്കുകയും ചെയ്യുന്നു.

നട്ട്സും ഡാർക്ക് ചോക്ലേറ്റും

ഡാർക്ക് ചോക്ലേറ്റ് പോളിഫെനോളുകളാൽ സമ്പന്നമാണ്. ഇവ കരളിന്റെ ഭീഷണികളിലൊന്നായ ഓക്സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കുന്നു. രൾ കോശങ്ങളെ സംരക്ഷിക്കുന്നതിന് ബദാം അല്ലെങ്കിൽ പിസ്ത പോലുള്ള വിറ്റാമിൻ ഇ സമ്പുഷ്ടമായ നട്ട്സും ഇതിനോടൊപ്പം കഴിക്കാം.

തേനിൽ കുതിർത്ത ആപ്പിൾ

ആപ്പിൾ കഷ്ണങ്ങൾ അസംസ്കൃത തേനും കറുവപ്പട്ടയും ചേർത്ത് കഴിക്കുമ്പോൾ ഫൈബറിുകൾ, ആന്റിഓക്‌സിഡന്റുകൾ, കുടലിന് അനുയോജ്യമായ പോഷകങ്ങൾ എന്നിവ നൽകുന്നു. ആപ്പിളിൽ അടങ്ങിയിട്ടുള്ള പെക്റ്റിൻ കരളിലെ കൊഴുപ്പുകളെ നീക്കം ചെയ്യാൻ സഹായിക്കുന്നു.

4 ​ഗ്രീക്ക് യോ​ഗേ‌ർട്ടും ബെറികളും

പ്രോബയോട്ടിക്സും പ്രോട്ടീനും അടങ്ങിയ പ്ലെയിൻ ഗ്രീക്ക് യോ​ഗേ‌ർട്ടോ അല്ലെങ്കിൽ വീട്ടിൽ ഉണ്ടാക്കുന്ന തൈരും കുടലിന്റെ ആരോഗ്യം വർദ്ധിപ്പിക്കുകയും കരളിലെ കൊഴുപ്പ് നിയന്ത്രണ വിധേയമാക്കുകയും ചെയ്യുന്നു. ബ്ലൂബെറി, സ്ട്രോബെറി പോലുള്ള ബെറികൾ വിറ്റാമിൻ സി, പോളിഫെനോൾ എന്നിവയാൽ സമ്പുഷ്ടമാണ്. മെച്ചപ്പെട്ട കരൾ പ്രതിരോധശേഷിക്കും ദഹനത്തിനും ഇവ സഹായിക്കും.



Post a Comment

أحدث أقدم

AD01