മംഗളൂരു റിഫൈനറി ആൻഡ്‌ പെട്രോകെമിക്കൽ ലിമിറ്റഡിൽ വിഷ വാതക ചോർച്ച: മരിച്ച കോഴിക്കോട് സ്വദേശിയുടെ സംസ്കാരം ഇന്ന്


മംഗളൂരു റിഫൈനറി ആൻഡ്‌ പെട്രോകെമിക്കൽ ലിമിറ്റഡിൽ വിഷ വാതക ചോർച്ചയെ തുടർന്ന് മരിച്ച കോഴിക്കോട് കക്കോടി സ്വദേശി ബിജിൽ പ്രസാദിൻ്റെ സംസ്കാരം ഇന്ന്. അപകടത്തിൽ രണ്ട് പേരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഇരുവരെയും എംആർപിഎല്ലിൽ ടാങ്ക് പ്ലാറ്റ്‌ഫോമിന് മുകളിൽ ബോധരഹിതരായി കണ്ടെത്തി. ഇരുവരെയും മുക്കയിലെ ശ്രീനിവാസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. രക്ഷാപ്രവർത്തനത്തിനുള്ള ശ്രമത്തിനിടെ ഗദഗിൽ നിന്നുള്ള വിനായക് പരിക്കേറ്റു. ആശുപത്രിയിൽ ഉള്ള ഇയാൾ അപകടനില തരണം ചെയ്തു. ജോലിക്കിടെ എച്ച്2എസ് ഗ്യാസ് ചോർച്ച ഉണ്ടായതാണ് അപകട കാരണം, എംആർപിഎൽ ഫയർ ആൻഡ് സേഫ്റ്റി എത്തി ചോർച്ച അടച്ചതായി കമ്പനി അറിയിച്ചു. മരിച്ചവരുടെ ബന്ധുക്കൾ മംഗളൂരുവിലേക്ക് തിരിച്ചു. ഇവരുടെ പരാതിയിൽ കേസെടുക്കുമെന്ന് പൊലിസ്‌ അറിയിച്ചു.



Post a Comment

أحدث أقدم

AD01