സര്‍വ്വകലാശാലകളെ വര്‍ഗീയവല്‍ക്കരിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ പോരാടുന്ന ഉരുക്കിന്റെ പ്രസ്ഥാനമാണ് എസ്എഫ്‌ഐ; മന്ത്രി പി എ മുഹമ്മദ് റിയാസ്


സര്‍വകാശാലകളെ തകര്‍ക്കുവാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമത്തിനെതിരെ പോരാടുന്ന ഉരുക്കിന്റെ പ്രസ്ഥാനമാണ് എസ്എഫ്‌ഐ എന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. തിരുവനന്തപുരം ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജില്‍ എസ്എഫ്‌ഐയുടെ പഠനോത്സവം പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവും പ്രസിഡന്റ് ശിവപ്രസാദുമായി സംസാരിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് എസ്എഫ്‌ഐയുടെ ധീര നേതൃത്വവും സഖാക്കളും മതനിരപേക്ഷ കേരളത്തിന്റെ അഭിമാനമാണെന്നാണ് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്.

പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…

ഉരുക്കിൻ്റെ നേതൃത്വം…

ഇന്ന് രാവിലെ തിരുവനന്തപുരം ഗവൺമെൻ്റ് ആർട്സ് കോളേജിൽ എസ്എഫ്ഐ യുടെ പഠനോത്സവം പരിപാടിയിൽ പങ്കെടുക്കുവാൻ പോയപ്പോഴുള്ള ചിത്രമാണിത്. കേരളത്തിലെ സർവ്വകലാശാലകൾ തകർക്കുവാനും വർഗീയവൽക്കരിക്കുവാനുള്ള കേന്ദ്ര സർക്കാരിൻ്റെ നിലപാടിനെ കുറിച്ചായിരുന്നു എസ്എഫ്ഐ യുടെ സംസ്ഥാന സെക്രട്ടറി സഞ്ജീവും പ്രസിഡൻ്റ് ശിവപ്രസാദും സൂചിപ്പിച്ചത്. ശക്തമായ പ്രക്ഷോഭവുമായി എസ്എഫ്ഐ മുന്നോട്ട് പോവുകയാണെന്നും അവർ പറഞ്ഞു. ഞങ്ങൾ സമര കേന്ദ്രത്തിലേക്ക് പോവുകയാണ് എന്ന് പറഞ്ഞാണ് അവർ അവിടെ നിന്നും യാത്രയായത്. സഖാവ് സഞ്ജീവ് ഇപ്പോൾ 25 വിദ്യാർത്ഥി സഖാക്കൾക്ക് ഒപ്പം ജയിലിലേക്ക്.. കണ്ണൂരിൽ ഇതേ പോരാട്ടത്തിൽ 4 വിദ്യാർത്ഥി സഖാക്കൾ ജയിലിലേക്ക്. സഖാവ് ശിവപ്രസാദ് കേന്ദ്ര സർക്കാരിൻ്റെ തെറ്റായ നിലപാടിന്നെതിരെ തുടർന്നും പോരാടാൻ വിദ്യാർത്ഥികൾക്കൊപ്പം തെരുവിലുമുണ്ട്. കേരളത്തിലെ സർവ്വകലാശാലകളെ വർഗീയവൽക്കരിക്കാനും തകർക്കുവാനുമുള്ള കേന്ദ്ര സർക്കാരിൻ്റെ ശ്രമത്തിനെതിരെയുള്ള പോരാട്ടത്തിൽ വിദ്യാർത്ഥികളെ ആകെ നയിക്കുവാനുള്ള ഉരുക്കിൻ്റെ കരുത്തുള്ള പ്രസ്ഥാനമായ എസ്എഫ്ഐയും അതിൻ്റെ ധീര നേതൃത്വവും സഖാക്കളും മതനിരപേക്ഷ കേരളത്തിൻ്റെ അഭിമാനമാണ്. സമര സഖാക്കൾക്ക് അഭിവാദ്യങ്ങൾ..



Post a Comment

أحدث أقدم

AD01