പന്തളം : വളര്‍ത്തു പൂച്ചയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു. പന്തളം കടയ്ക്കാട് ഹന്ന ഫാത്തിമ(11)യാണ് മരിച്ചത്. മരണ കാരണം പേവിഷബാധമൂലമാണോയെന്ന് വ്യക്തമായിട്ടില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്.ജൂലൈ രണ്ടാം തീയതിയാണ് പെണ്‍കുട്ടിയ്ക്ക് പൂച്ചയുടെ കടിയേറ്റത്. ഉടന്‍ തന്നെ പന്തളത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ കുത്തിവെയ്പ്പ് എടുത്തിരുന്നു. തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ എത്തി ആദ്യ ഡോസ് പേ വിഷബാധയുടെ വാക്‌സിന്‍ സ്വീകരിച്ചിരുന്നു. തിങ്കളാഴ്ചയാണ് രണ്ടാമത്തെ വാക്‌സിന്‍ എടുത്തത്.തൊട്ടുപിന്നാലെ കുട്ടിയ്ക്ക് ശാരീരിക അസ്വസ്ഥതയുണ്ടായി. തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായതോടെ കോട്ടയം ജനറല്‍ ആശുപത്രിയില്‍ കുട്ടിയെ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായി ഇന്നാണ് കുട്ടി മരിച്ചത്.കുട്ടിയുടെ മരണം കാരണം എന്താണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടില്ല. കുട്ടിക്ക് മറ്റെന്തെങ്കിലും ശാരീരിക അസ്വസ്ഥതകളുണ്ടായിരുന്നോയെന്നോ, പേ വിഷബാധയാണോ മരണ കാരണമെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.
പൂച്ചയുടെ കടിയേറ്റ പതിനൊന്നുവയസുകാരി മരിച്ചു
WE ONE KERALA
0
إرسال تعليق