പാചക വാതകം ചോർന്നു; രക്ഷകരായി ഇരിട്ടി അഗ്നിരക്ഷാസേന


ഇരിട്ടി: പാചക വാതകം (LPG) ചോർന്നു. ആറളത്തെ പവിത്രൻ്റെ വീട്ടിലെ എൽ.പി.ജി. സിലിണ്ടറാണ് ലീക്കായത്. ശനിയാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. കടുത്ത ഗന്ധം പുറത്ത് വന്നതിനെത്തുടർന്ന് വീട്ടുകാർ ഇരിട്ടി അഗ്നിരക്ഷാ നിലയത്തിൻ്റെ സഹായം തേടുകയായിരുന്നു. അതിവേഗം സ്ഥലത്തെത്തിയ രക്ഷാസേനാ തീ പിടിക്കാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുകയും സിലിണ്ടറിൻ്റെ ചോർച്ച അടയ്ക്കുകയുമായിരുന്നു. ലീഡിങ്ങ് ഫയർമാൻ ഷിജു, അനീഷ് മാത്യൂ, സൂരജ്, അരുൺ കുമാർ, ആഷിഖ്, ഷാലോം സത്യൻ എന്നിവരടങ്ങുന്ന ഫയർഫോഴ്സ് സംഘമാണ് ആറളത്ത് എത്തിയത്.




Post a Comment

أحدث أقدم

AD01