പതിനാറ് വർഷങ്ങൾക്ക് ശേഷം പാകിസ്ഥാൻ ക്രിക്കറ്റ് ടീം അങ്ങനെ ടി20യിൽ ആ സ്കോർ നേടി


പാകിസ്ഥാൻ പുരുഷ ക്രിക്കറ്റ് ടീം നീണ്ട പതിനാറ് വർഷത്തെ കാത്തിരിപ്പിനൊടുവിൽ യുഎഇയിൽ ടി 20യിൽ 200ലധികം റൺസ് നേടി. ത്രിരാഷ്ട്ര പരമ്പരയിലെ രണ്ടാം ടി20 മത്സരത്തിൽ യുഎഇക്കെതിരെയാണ് പാകിസ്ഥാൻ 207 റൺസ് നേടിയത്. 2009 മെയ് 7 മുതൽ പാകിസ്ഥാൻ ടീം യുഎഇയിൽ മത്സരങ്ങൾ കളിക്കുന്നുണ്ട്. എന്നാൽ 200 റൺസിനു മുകളിൽ ഇതുവരെയും സ്കോർ ചെയ്യാൻ ടീമിന് സാധിച്ചിരുന്നില്ല. യുഎഇയിൽ ഇതിനുമുമ്പ് പാകിസ്ഥാന്റെ ഉയർന്ന സ്കോർ 192/2 ആയിരുന്നു.

മത്സരത്തിൽ 31 റൺസിന് പാകിസ്ഥാൻ വിജയിക്കുകയും ചെയ്തു. സെയ്ം അയൂബിന്റെയും ഹസൻ നവാസിന്റെയും അർദ്ധസെഞ്ച്വറികളുടെ ബലത്തിൽ 10 വിക്കറ്റ് നഷ്ടത്തിലാണ് 207 റൺസ് നേടിയത്. യുഎഇയിൽ ഇതിനുമുമ്പ് പാകിസ്ഥാന്റെ ഉയർന്ന സ്കോർ 193/2 ആയിരുന്നു. 2022-ൽ നടന്ന ഏഷ്യാകപ്പ് മത്സരത്തിനിടെ ഹോങ്കോങ്ങിനെതിരെ നടന്ന മത്സരത്തിലായിരുന്നു പാകിസ്ഥാന്റെ ഇതിനുമുമ്പ് യുഎഇയിലെ ഉയർന്ന സ്‌കോർ നേടിയത്.



Post a Comment

أحدث أقدم

AD01