മൂന്ന് ദിവസം നാല് സ്പെഷ്യൽ ട്രെയിനുകൾ; എല്ലാ ജില്ലകളിലും സ്റ്റോപ്പ്, ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു; ഓണത്തിന് തിരക്കില്ലാതെ പോകാം


കൊച്ചി: ഓണാവധിയും തിരക്കും കണക്കിലെടുത്ത് ഇന്നുമുതൽ മൂന്ന് ദിവസത്തേക്ക് നാല് സ്പെഷ്യൽ ട്രെയിൻ സർവീസുകളുമായി റെയിൽവേ. ചെന്നൈ സെൻട്രലിൽ നിന്ന് തിരുവനന്തപുരത്തേക്കും, നാളെ (സെപ്റ്റംബർ 1) തിരുവനന്തപുരത്ത് നിന്ന് ഉധ്നയിലേക്കും, വില്ലുപുരത്ത് നിന്ന് ഉധ്നയിലേക്കും മറ്റന്നാൾ (സെപ്റ്റംബർ 2) മംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്കുമാണ് സ്പെഷ്യൽ ട്രെയിൻ സർവീസുകൾ. ട്രെയിനുകളിൽ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്. ട്രെയിൻ ഷെഡ്യൂൾ വിശദമായി അറിയാം.

ചെന്നൈ സെൻട്രൽ - തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ ട്രെയിൻ

ഓണത്തിന് ചെന്നൈയിൽ നിന്ന് നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്കായി ഇന്ന് ഉച്ചയ്ക്കാണ് 06127 ചെന്നൈ സെൻട്രൽ - തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുന്നത്. ഓഗസ്റ്റ് 31 ഞായറാഴ്ച ഉച്ചയ്ക്ക് 12:45ന് ചെന്നൈയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നാളെ രാവിലെ 07:15നാണ് തിരുവനന്തപുരത്തെത്തുക. ഒരു എസി ടു ടയർ, 14 സ്ലീപ്പർ ക്ലാസ്, രണ്ട് സെക്കൻഡ് ക്ലാസ് കോച്ചുകളാണ് ട്രെയിനുള്ളത്. ചെന്നൈയിൽ നിന്ന് ഇന്ന് ഉച്ചയ്ക്ക് പുറപ്പെടുന്ന ട്രെയിൻ ചെങ്കോട്ട, തെന്മല, കൊല്ലം വഴിയാണ് കേരളത്തിലെത്തുക. നാളെ രാവിലെ 03:28ന് പുനലൂർ എത്തുന്ന ട്രെയിൻ ആവണീശ്വരം 03:48, കൊട്ടാരക്കര 04:00, കുണ്ടറ 04:13, കൊല്ലം 05:00 സ്റ്റേഷനുകൾ പിന്നിട്ട് 07:15നാണ് തിരുവനന്തപുരം നോർത്തിലെത്തുക.



Post a Comment

أحدث أقدم

AD01