കൂലിയുടെ കളക്ഷൻ എത്ര? കോടി ക്ലബിലെത്തുന്ന 5-ാമത്തെ ചിത്രമാകുമോ?


വമ്പൻ ഹൈപ്പില്‍ എത്തിയ ലോകേഷ് കനകരാജ് – രജനീകാന്ത് ചിത്രം കൂലി ബോക്സോഫീസില്‍ നടത്തിയ ആദ്യ കുതുപ്പ് തുടരാനാകാതെ കിതക്കുകയാണ്. ചിത്രം റീലീസ് ചെയ്ത് പത്ത് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ കളക്ഷനിൽ അടുത്തിടെ റിലീസ് ചെയ്ത രണ്ട് വമ്പൻ ചിത്രങ്ങളെ മറികടക്കാൻ ഒരുങ്ങുകയാണ്.

5.85 കോടി രൂപയായിരുന്നു ക‍ഴിഞ്ഞ വെള്ളിയാ‍ഴ്ച ചിത്രത്തിന്റെ കളക്ഷൻ. എന്നാല്‍ ചിത്രം റിലീസ് ചെയ്ത രണ്ടാമത്തെ ശനിയാ‍ഴ്ചയില്‍ അത് ₹11.51 കോടിയായി ഉയര്‍ന്നു. 70% കളക്ഷൻ വര്‍ധനവാണ് ശനിയാ‍ഴ്ച ഉണ്ടായത്. ഇതോടെ ചിത്രത്തിന്റെ ആകെ ആഭ്യന്തര കളക്ഷൻ ₹247.01 കോടി രൂപയായി. $21 മില്യൺ ( ₹ 177 കോടി)യാണ് ചിത്രത്തിന്റെ ആകെ വിദേശ കളക്ഷൻ.

10 ദിവസത്തിനുശേഷം ചിത്രത്തിന്റെ ആകെ കളക്ഷൻ ₹ 468 കോടിയാണ് ഇതോടെ ചിത്രം സൽമാൻ ഖാന്റെ ടൈഗർ 3 (₹ 464 കോടി), ഷാരൂഖ് ഖാന്റെ ഡങ്കി (₹ 454 കോടി) എന്നീ ചിത്രങ്ങളുടെ ബോക്സോഫീസ് കളക്ഷൻ മറികടന്നു. അടുത്ത ആഴ്ച കൂലി 500 കോടി ക്ലബിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

രജനീകാന്തിന്റെ 2.0, ജെയിലർ, വിജയ്‌യുടെ ലിയോ എന്നീ ചിത്രങ്ങളാണ് ആഗോള തലത്തില്‍ കളക്ഷനില്‍ 500 കോടി ക്ലബിലെത്തിയ തമി‍ഴ് ചിത്രങ്ങള്‍. കൂലി കൂടി ഇക്കൂട്ടത്തിലേക്ക് എത്തിയാല്‍ ഈ നാഴികക്കല്ല് പിന്നിടുന്ന നാലാമത്തെ തമി‍ഴ് ചിത്രമായിരിക്കും കൂലി.



Post a Comment

أحدث أقدم

AD01