ഹെവെൻസ് മെൻറ്റേഴ്‌സ് ഫെസ്റ്റിൽ സംസ്ഥാന ജേതാക്കളായ ഉളിയിൽ ഹെവെൻസ് അധ്യാപകരെ ആദരിച്ചു


ഇരിട്ടി: ചേന്ദമങ്ങലൂർ ഹെവൻസ് പ്രീസ്കൂളിൽ വച്ച് നടന്ന നോർത്ത് റീജിയൺ 'മീം' ഹെവെൻസ് മെൻ്റേഴ്സ് ഇംഗ്ലീഷ് ഫെസ്റ്റിൽ ജേതാക്കളായ ഉളിയിൽ ഹെവെൻസ് പ്രീ സ്കൂൾ അധ്യാപകരെ പിടിഎ കമ്മിറ്റി ആദരിച്ചു. സ്കൂൾ പ്രിൻസിപ്പാൾ പിപി മുനീറ ടീച്ചറുടെ അധ്യക്ഷതയിൽ നടന്ന സംഗമം പിടിഎ വൈസ് പ്രസിഡന്റ് ഫവാസ് പുന്നാട് ഉദ്‌ഘാടനം നിർവ്വഹിച്ചു. സ്കൂൾ മാനേജർ കെ ഷക്കീബ് മുഖ്യാതിഥിയായി. പിടിഎ പ്രസിഡന്റ് കെ ടി സലീജ് അധ്യാപകർക്കുള്ള മൊമെന്റോ നൽകി ആദരിച്ചു. പി ടി എ സെക്രട്ടറി ലുബൈബ. പി.വി, ജോയിൻ്റ് സെക്രട്ടറി റാനിയ എൻ.പി, റഈസ ടീച്ചർ, ഫാത്തിമ ടീച്ചർ എന്നിവർ സംസാരിച്ചു. പിടിഎ എക്‌സിക്യൂട്ടീവ് അംഗങ്ങളായ യു.പി ലത്തീഫ്, സയ്യാഫ്, ഹനീന, ലത്തീഫ എന്നിവർ പങ്കെടുത്തു. തുടർന്ന് വിദ്യാർത്ഥികൾക്കുള്ള പായസ വിതരണവും നടന്നു.



Post a Comment

أحدث أقدم

AD01