കൊളച്ചേരി ഗ്രാമ പഞ്ചായത്ത് 2025-26 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീ സി. ഡി. എസിൻ്റെയും കൃഷിഭവന്റെയും സംയുക്ത്താഭമുഖ്യത്തിൽ ആരംഭിച്ച ഓണക്കനി, നിറപ്പൊലിമ, വിളവെടുപ്പ് ഉദ്ഘാടനം ബഹുമാനപ്പെട്ട പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി സജിമ നിർവഹിച്ചു. അഞ്ചാം വാർഡിലെ കീർത്തി ജെ. എൽ. ജി ഗ്രൂപ്പിന്റെ വിളവെടുപ്പ് ചടങ്ങിൽ കെ. പി. നാരായണൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർമാരായ ഗീത, നാരായണൻ, സി. ഡി. എസ്. മെമ്പർ മാറായ ശ്രീജ. വി, സീത, റിജിന,അഗ്രി സി. ആർ.പി പദ്മജ, ജെ. എൽ. ജി അംഗങ്ങളും മറ്റു കർഷകരും പങ്കെടുത്തു.
Post a Comment