ഇരിട്ടി- കൂട്ടുപുഴ റോഡിൽ കേളൻ പീടികയിൽ വിദ്യാർത്ഥികൾ സഞ്ചരിച്ച ഇന്നോവ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; നാല് വിദ്യാർത്ഥികൾക്ക് പരിക്ക്.


ഇരിട്ടി: ഇരിട്ടി കൂട്ടുപുഴ റോഡിൽ കേളൻ പീടികയിൽ വിദ്യാർത്ഥികൾ സഞ്ചരിച്ച ഇന്നോവ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. അപകടത്തിൽ നാല് വിദ്യാർഥികൾക്ക് പരിക്ക്. പടിയൂർ ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളായ നരൻപാറ സ്വദേശി അജാദ്, വെമ്പടി സ്വദേശി അൻഷാദ്, കോടോളിപ്രം സദേശിനി നിഹ ഫാത്തിമ, ഉളിയിൽ സ്വദേശിനി ഫർസാന എന്നിവർക്കാണ് പരിക്ക് പറ്റിയത്. ഇവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ സംരക്ഷണ കവചത്തിൽ ഇടിച്ചു മറിയുകയായിരുന്നു.



Post a Comment

أحدث أقدم

AD01