ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ റീൽസ് ചിത്രീകരിച്ചു; യുട്യൂബർ ജാസ്മിൻ ജാഫറിനെതിരെ പരാതി


തൃശൂർ: ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ റീൽസ് ചിത്രീകരിച്ച യുട്യൂബർ ജാസ്മിൻ ജാഫറിനെതിരെ പരാതി നൽകി ദേവസ്വം ബോർഡ്. ഹൈകോടതിയുടെ ഉത്തരവ് ലംഘിച്ചാണ് റീൽസ് ചിത്രീകരിച്ചതെന്ന് പരാതിയിൽ പറയുന്നു.

ദേവസ്വം ടെമ്പിൾ പൊലീസിലാണ് പരാതി നൽകിയിരിക്കുന്നത്. നടപ്പുരയിലടക്കം റീൽസ് ചിത്രീകരിച്ചെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ നൽകിയ പരാതിയിലുണ്ട്. പരാതി പൊലീസ് കോടതിക്ക് കൈമാറിയിരിക്കുകയാണ്.

യുട്യൂബറും ബിഗ്ബോസ് താരവും കൂടിയാണ് ജാസ്മിൻ ജാഫർ. ചിത്രീകരിച്ച റീൽസ് മൂന്നു ദിവസം മുമ്പ് ഇവർ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഷെയർ ചെയ്തിരുന്നു.



Post a Comment

Previous Post Next Post

AD01