പത്തനംതിട്ട അടൂര്‍ പൊലീസ് ക്യാമ്പിലെ എസ്‌ഐ മരിച്ച നിലയില്‍


പത്തനംതിട്ട: അടൂർ പൊലീസ് ക്യാംപിലെ എസ്ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 
കൊല്ലം കുണ്ടറ സ്വദേശി കുഞ്ഞുമോൻ (51) ആണ് മരിച്ചത്. കുഞ്ഞുമോന് സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. കുടുംബസമേതം ക്യാംപ് ക്വാട്ടേഴ്‌സിൽ ആയിരുന്നു കുഞ്ഞുമോൻ താമസിച്ചിരുന്നത്. കോട്ടേഴ്സിന്റെ പിന്നിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.




Post a Comment

Previous Post Next Post

AD01