ഇന്ത്യയ്‌ക്കെതിരായ ഓവലിലെ അഞ്ചാം ക്രക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് വിജയിക്കാൻ കഴിയുമെന്ന് ഇംഗ്ലീഷ് പേസർ ജോഷ് ടോങ്. 374 റൺ ലക്ഷ്യം മറികടക്കാനായി ഇറങ്ങിയ ഇംഗ്ലണ്ടിന് 50 റണ്ണെടുക്കുന്നതിനിടെ സാക് ക്രോളിയെ (14) നഷ്ടമായി. മത്സരത്തിലെ രണ്ടാം അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയ ശേഷമാണ് ടോങ് തന്റെ വിജയപ്രതീക്ഷ പങ്കുവെച്ചത്.
യശസ്വി ജയ്സ്വാളിന്റെ സെഞ്ച്വറിയും ആകാശ് ദീപ്, വാഷിങ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ എന്നിവരുടെ അർധ ശതകവുമാണ് ഇന്ത്യക്ക് രണ്ടാം ഇന്നിങ്സിൽ മികച്ച സ്കോറൊരുക്കാൻ സഹായകമായത്.
ഞങ്ങളുടെ ബാറ്റിംഗ് കരുത്ത് വെച്ച് നോക്കുമ്പോൾ ഈ റൺസ് പിന്തുടർന്ന് വിജയിക്കാൻ സാധിക്കുമെന്നാണ് ജോഷ് ടോങ് പറഞ്ഞത്. 9 വിക്കറ്റും ശേഷിക്കെ ഇംഗ്ലണ്ടിന് വിജയിക്കാൻ ഇനി 324 റൺസ് കൂടി എടുക്കണം. പക്ഷെ ഓവലിലെ ഈ ടെസ്റ്റ് വിജയിക്കുകയാണെങ്കിൽ 123 വർഷം പഴക്കമുള്ള റെക്കോർഡും ഇംഗ്ലണ്ടിന് സാധിക്കും.
.jpg)



Post a Comment