തമിഴ്‌നാട്ടിൽ കാർ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു; മലയാളി നർത്തകിയടക്കം 7 പേർക്ക് ദാരുണാന്ത്യം


തമിഴ്‌നാട്ടിൽ കാർ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു. മലയാളി നർത്തകിയടക്കം ഏഴുപേർ മരിച്ചു. എറണാകുളം സ്വദേശിനി ഗൗരി നന്ദ (20) ആണ് മരിച്ചത്. കടലൂർ ചിദംബരത്തുള്ള അമ്മപെട്ടൈ ബൈപാസിലാണ് അപകടം സംഭവിച്ചത്.

പുതുച്ചേരിയിലേക്കുള്ള യാത്രയ്ക്കിടെ ശനിയാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. കാർ നിയന്ത്രണം വിടുകയും റോഡിനരികിലുള്ള കുഴിയിലേക്ക് മറിയുകയുമായിരുന്നു. അപകടത്തിൽ എട്ടു പേർക്ക് പരിക്കേറ്റു. എറണാകുളം സ്വദേശികളായ ഫ്രെഡി (29), അഭിരാമി (20), തൃശൂർ സ്വദേശി വൈശാൽ (27), സുകില (20), അനാമിക (20) തുടങ്ങിയവർക്കാണ് പരിക്കേറ്റത്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്.

പരിക്കേറ്റവർ കടലൂർ ജില്ലാ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിൽ അണ്ണാമലൈനഗർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.



Post a Comment

Previous Post Next Post

AD01