ബാങ്കോക്കിലെ പാറ്റാ അന്താരാഷ്ട്ര ടൂറിസം മേള; കേരള ടൂറിസത്തിന്റെ ഔദ്യോഗിക സ്റ്റാള്‍ പ്രവര്‍ത്തനമാരംഭിച്ചു


ബാങ്കോക്കില്‍ നടക്കുന്ന പാറ്റാ അന്താരാഷ്ട്ര ടൂറിസം മേളയില്‍ കേരള ടൂറിസത്തിന്റെ ഔദ്യോഗിക സ്റ്റാള്‍ പ്രവര്‍ത്തനമാരംഭിച്ചുവെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. തായ്‌ലാന്‍ഡിലെ ഇന്ത്യന്‍ അംബാസിഡറുമായി കേരളത്തിന്റെ വെല്‍നസ് ടൂറിസത്തിന്റെ സാദ്ധ്യതകളെ കുറിച്ച് ചര്‍ച്ച ചെയ്തുവെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കേരളത്തില്‍ നടക്കുവാന്‍ പോകുന്ന വെല്‍നസ് കോണ്‍ക്ലേവിലേക്ക് തായ്‌ലാന്‍ഡ് പ്രതിനിധികളെ പ്രത്യേകം ക്ഷണിച്ചുവെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ബാങ്കോക്കില്‍ നടക്കുന്ന പാറ്റാ അന്താരാഷ്ട്ര ടൂറിസം മേളയില്‍ കേരള ടൂറിസത്തിന്റെ ഔദ്യോഗിക സ്റ്റാള്‍ പ്രവര്‍ത്തനമാരംഭിച്ചു. തായ്‌ലാന്‍ഡിലെ ഇന്ത്യന്‍ അംബാസിഡറുമായി കേരളത്തിന്റെ വെല്‍നസ് ടൂറിസത്തിന്റെ സാദ്ധ്യതകളെ കുറിച്ച് ചര്‍ച്ച ചെയ്തു. കേരളത്തില്‍ നടക്കുവാന്‍ പോകുന്ന വെല്‍നസ് കോണ്‍ക്ലേവിലേക്ക് തായ്‌ലാന്‍ഡ് പ്രതിനിധികളെ പ്രത്യേകം ക്ഷണിച്ചു.



Post a Comment

أحدث أقدم

AD01