കൊച്ചിയിൽ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസ്: നടി ലക്ഷ്മി മേനോനെയും പ്രതി ചേർത്തു, ഉടൻ ചോദ്യം ചെയ്തേക്കും


കൊച്ചിയിൽ ഐടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ നടി ലക്ഷ്മി മേനോനെയും പ്രതി ചേർത്തു. നടിയെ പോലീസ് ചോദ്യം ചെയ്തേക്കും. തട്ടിക്കൊണ്ടു പോയ സംഘത്തിൻ്റെ കാറിൽ നടി ഉണ്ടായിരുന്നു എന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ മൂന്നു പ്രതികളെ ഇന്നലെ റിമാൻഡ് ചെയ്തിരുന്നു. മിഥുൻ, അനീഷ്, സോനാ മോൾ എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ബാറിൽ വെച്ചുണ്ടായ തർക്കമാണ് തട്ടിക്കൊണ്ടു പോകലിലേക്ക് നീങ്ങിയത്.

ഞായറാഴ്ച വൈകിട്ടാണ് ഐടി കമ്പനി ജീവനക്കാരനായ യുവാവിനെ നോർത്ത് പാലത്തിൽ വച്ച് സംഘം കാർ തടഞ്ഞു നിർത്തി തട്ടിക്കൊണ്ടുപോയത്. നോർത്ത് പറവൂരിൽ കൊണ്ടുപോയി മർദ്ദിച്ച ശേഷം പിന്നീട ആലുവ തോട്ടക്കാട്ടുകരയിൽ ഇറക്കിവിട്ടു എന്നാണ് പരാതി.

തൃപ്പൂണിത്തുറ സ്വദേശിയായ ലക്ഷ്മി 2011 ല്‍ വിനയന്‍ ചിത്രം രഘുവിന്‍റെ സ്വന്തം റസിയയിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. തമിഴിലും മലയാളത്തിലും ആയി നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.



Post a Comment

أحدث أقدم

AD01