ഇരിട്ടി: അങ്ങാടിക്കടവ് ഡോൺബോസ്കോ കോളേജിൽ കക്ഷിരാഷ്ട്രീയത്തിന്റെ വേലിക്കെട്ടുകളില്ലാതെ തിരഞ്ഞെടുപ്പ് നടന്നതായി പ്രിൻസിപ്പൽ ഫാ. ഡോ. ഫ്രാൻസിസ് കാരക്കാട്ട് അറിയിച്ചു. എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളിൽ നിന്നും സമദൂരം നിലനിർത്തി മീറ്റ് ദ കാൻഡിഡേറ്റ് പ്രോഗ്രാമിലൂടെ എല്ലാ സ്ഥാനാർഥികൾക്കും പ്രസംഗിക്കാനുള്ള പൊതുവേദിയൊരുക്കിയും എല്ലാ വിദ്യാർഥികൾക്കും വോട്ടവകാശം നൽകുന്ന പ്രസിഡൻഷ്യൽ രീതിയിലുമാണ് തിരഞ്ഞെടുപ്പ് നടത്തിയതെന്നും പ്രിൻസിപ്പൽ അറിയിച്ചു.
ഭാരവാഹികൾ: കെ.എ അലൻ (ചെയ.), അഖില ജെയിംസ് (വൈസ് ചെയ.). ചിന്മയ് സി.മനോഹരൻ (ജന. സെക്ര.), ടി.എം.ശ്രീനന്ദന (ജോ. സെക്ര.), തീർഥ ഹരി (ഫൈൻ ആർട്‌സ് സെക്ര.), കെ.അതുൽ (ജന. ക്യാപ്റ്റൻ), കെ.മുഹമ്മദ് മിഷാൽ, റൂബൻ മാത്യു ആൽബർട്ട് (യുയുസി മാർ), എം.നന്ദന (മാഗസിൻ എഡിറ്റർ).
Post a Comment