സിപിഐ മുൻ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി അന്തരിച്ചു




 സിപിഐ മുൻ ജനറൽ സെക്രട്ടറി അന്തരിച്ചു. ഹൈദരാബാദിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 2012 മുതൽ 2019 വരെയാണ് സിപിഐ ജനറൽ സെക്രട്ടറിയായി അദ്ദേഹം പ്രവർത്തിച്ചത് . രണ്ട് തവണ ലോകസഭാംഗം ആയിരുന്നു. ആന്ധ്രാപ്രദേശിൽ നിന്നുമാണ് ഇദ്ദേഹം ലോകസഭാംഗമായത്. പഠിക്കുന്ന കാലം മുതലേ എ.ഐ.എസ്.എഫ്‌. പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. എ.ഐ.എസ്.എഫ് ജനറൽ സെക്രട്ടറി, എ.ഐ.വൈ.എഫ്. പ്രസിഡന്റ്, ജനറൽ സെക്രട്ടറി, പാർലമെന്‍റംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. എൽഎൽഎം പഠനശേഷം എ.ഐ.എസ്.എഫ് ജനറൽ സെക്രട്ടറിയെന്ന നിലയിൽ പ്രവർത്തനകേന്ദ്രം ഡൽഹിയിലേക്ക് മാറുകയായിരുന്നു.1968ൽ റെഡ്ഡി സി.പി.ഐ ദേശീയ കൗൺസിൽ അംഗമാകുന്നത്. സി.പി.ഐ ആന്ധ്ര സംസ്ഥാന സെക്രട്ടറിയായും സുധാകർ റെഡ്ഡി പ്രവർത്തിച്ചു.



Post a Comment

أحدث أقدم

AD01