ജിമെയില്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ഗൂഗിള്‍. ഹാക്കിങ് കൂടുതയായി നടക്കുന്നതിനാല്‍ നിങ്ങളുടെ ജിമെയില്‍ പാസ്വേഡ് അപ്ഡേറ്റ് ചെയ്യാന്‍ നിര്‍ദേശിച്ചു. ജിമെയില്‍ അക്കൗണ്ടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ പാസ്വേഡുകള്‍ക്ക് പകരം പാസ്‌കീകള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുന്നതാണ് നല്ലതെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് ഗൂഗിള്‍ എന്ന് ഫോബ്സ് റിപ്പോര്‍ട്ട് ചെയ്തു.
‘ഇന്‍ഡൈറക്ട് പ്രോംപ്റ്റ് ഇഞ്ചക്ഷന്‍സ്’ എന്ന പുതിയ രൂപത്തിലുള്ള സൈബര്‍ ആക്രമണം സജീവമാകുന്നതിനാല്‍ 180 കോടി ജിമെയില്‍ ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ ഒരു സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിരുന്നു. 36 ശതമാനം അക്കൗണ്ട് ഉടമകള്‍ മാത്രമാണ് പാസ്വേഡുകള്‍ സ്ഥിരമായി അപ്ഡേറ്റ് ചെയ്യാറുള്ളതെന്നും
ഗൂഗിള്‍ അക്കൗണ്ടുകളില്‍ ഏറ്റവും സുരക്ഷിതമായി ലോഗിന്‍ ചെയ്യാനുള്ള മാര്‍ഗം പാസ്‌കീകളാണ് എന്നും ഗൂഗിള്‍ പറയുന്നു.
ലളിതമായ പാസ്വേഡുകളുള്ള ഗൂഗിള്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുന്നത് പതിവായിരിക്കുകയാണ്. എസ്എംഎസ് വഴിയല്ലാത്ത ടു-ഫാക്ടര്‍ ഒതന്റിക്കേഷനും, പാസ്‌കീകള്‍ സൃഷ്ടിച്ച് കൂടുതല്‍ സുരക്ഷയോടെയുള്ള ലോഗിന്‍ രീതിയും ഉപയോഗിക്കണം എന്നാണ് നിര്‍ദേശം. ഗൂഗിളിന്റെ സെയില്‍സ്‌ഫോഴ്സ് ഡാറ്റാബേസ് ഹാക്ക് ചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് 2.5 ബില്യണ്‍ ജിമെയില്‍ ഉപയോക്താക്കള്‍ ഇപ്പോള്‍ അപകടത്തിലാണ്’- എന്ന മുന്നറിയിപ്പും ഗൂഗിള്‍ നല്‍കുന്നുണ്ട്.
إرسال تعليق