ബിജെപി നേതാവിനെതിരെയുള്ള അപകീർത്തി പരാമർശം; ധര്‍മ്മസ്ഥല ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അറസ്റ്റിൽ


ധർമസ്ഥല ആക്ഷൻ കൗൺസിൽ ചെയർമാൻ മഹേഷ് തിമ്മരോടി അറസ്റ്റിൽ. ഉജ്ജിരെയിലെ വസതിയിൽ നിന്ന് ഉഡുപ്പി ബ്രഹ്മാവർ പൊലിസാണ് മഹേഷിനെ അറസ്റ്റ് ചെയ്‌തത്‌. ബിജെപി നേതാവ് ബി.എൽ. സന്തോഷിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന്റെ പേരിലാണ് അറസ്റ്റ്. നേരത്തെ, ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലിസ് നോട്ടീസ് നൽകിയിരുന്നെങ്കിലും, അതിന് വഴങ്ങാതിരുന്നതിനെ തുടർന്നാണ് നടപടി.

അറസ്റ്റിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും, ധർമസ്ഥലയുമായി ബന്ധപ്പെട്ട എസ്ഐടി അന്വേഷണം അവസാനിപ്പിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും തിമ്മരോടി ആരോപിച്ചു.

1998 നും 2014 നും ഇടയിൽ ധർമ്മസ്ഥലയിൽ സ്ത്രീകളുടെയും പ്രായപൂർത്തിയാകാത്തവരുടെയും മൃതദേഹങ്ങൾ നിർബന്ധത്തിന് വഴങ്ങി സംസ്‌കരിച്ചതായും ദഹിപ്പിച്ചതായും മുൻ ശുചിത്വ തൊഴിലാളിയായ വിസിൽബ്ലോവർ ആരോപിച്ചിരുന്നു. അവയിൽ പലതും ലൈംഗികാതിക്രമ ലക്ഷണങ്ങളുള്ളവയായിരുന്നു. കൂടാതെ, ധർമ്മസ്ഥലയുമായി ബന്ധപ്പെട്ട എല്ലാ അസ്വാഭാവിക മരണങ്ങളും, തിരോധാനങ്ങളും, ലൈംഗികാതിക്രമ കേസുകളും അന്വേഷിക്കാൻ കർണാടക സർക്കാർ ജൂലൈ 19 ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.



Post a Comment

أحدث أقدم

AD01