കേരളത്തിലെ ഫുട്‌ബോളിന്റെ വളര്‍ച്ചയ്ക്കും പുതുതലമുറയെ കായിക ലോകത്തേക്ക് ആകര്‍ഷിക്കാനും മെസ്സിയുടെ വരവ് ഗുണം ചെയ്യും’; വി വസീഫ്‌

 



മെസ്സിയുടെ വരവിനെ ചിലര്‍ രാഷ്ട്രീയ താത്പര്യത്തോടെ വിമര്‍ശ്ശനമുന്നയിക്കുന്ന പോസ്റ്റുകള്‍ ഏറെ പ്രയാസമുണ്ടാക്കിയെന്നും രാഷ്ട്രീയത്തിനപ്പുറത്ത് മെസ്സിയുടെയും അര്‍ജന്റീനയുടെയും വരവ് നമ്മുടെ കേരളത്തിന്റെ കായിക-ടൂറിസം മേഖലയില്‍ കുതിപ്പുണ്ടാക്കുമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. സര്‍ക്കാരിന് സാമ്പത്തിക ബാധ്യത ഇല്ലാതെ മെസ്സിയെ കേരളത്തില്‍ കൊണ്ടുവരുന്നു എന്നതു ശ്രദ്ധേയമാണെന്നും വസീഫ് ഫേസ്ബുക്കില്‍ കുറിച്ചു. ഫുട്ബോൾ കളി കാണാൻ തുടങ്ങിയ കാലം മുതൽ മനസ്സിൽ ഇഷ്ടം തോന്നിയ ടീം ബ്രസീൽ ആണ്.റൊമാരിയോ,റൊണാൾ ഡോ,റൊണാൾ ഡീഞ്ഞോ,കക്ക,നെയ്മർ തുടങ്ങി വിനീഷ്യസ് ജൂനിയർ വരെ എത്തി നില്‍ക്കുന്ന ബ്രസീൽ താരങ്ങളോടാണ് ഇഷ്ടവും താൽപര്യവും. എന്നാൽ മറഡോണക്കു ശേഷം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അര്‍ജന്റീന എന്ന രാജ്യത്തെ ലോക കായിക ഭൂപടത്തില്‍ ഒരു മനുഷ്യൻ തലയിലേറ്റി നടക്കുകയായിരുന്നു,ആ മനുഷ്യന്റെ പേരാണ് മെസ്സി. അത് കൊണ്ട് തന്നെ മെസ്സിയോട് വലിയ ആദരവുണ്ട് എന്ന കാര്യത്തില്‍ തർക്കമില്ല.ആ ഇതിഹാസം കേരളത്തിൽ എത്തുമ്പോൾ കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് അഭിമാന നിമിഷമായിരിക്കും എന്ന കാര്യത്തിൽ തർ ക്കമില്ല.കേരളത്തിലെ ഫുട്ബോളിന്റെ വളർ ച്ചയ്ക്കും പുതുതലമുറയെ കായിക ലോകത്തേക്ക് ആകർ ഷിക്കാനും മെസ്സിയുടെ വരവ് ഗുണം ചെയ്യും. മെസ്സിയുടെ വരവിനെ കുറിച്‌ ചിലരുടെ രാഷ്ട്രീയ താത്പര്യത്തോടെ വിമര്‍ശ്ശനമുന്നയിക്കുന്ന പോസ്റ്റുകൾ കണ്ടപ്പോൾ പ്രയാസം തോന്നിയിരുന്നു. രാഷ്ട്രീയത്തിനപ്പുറത്ത് മെസ്സിയുടെയും അര്‍ജന്റീനയുടെയും വരവ് നമ്മുടെ കേരളത്തിന്റെ കായിക-ടൂറിസം മേഖലയിൽ കുതിപ്പുണ്ടാക്കും.സർക്കാരിന് സാമ്പത്തിക ബാധ്യത ഇല്ലാതെ മെസ്സിയെ കേരളത്തിൽ കൊണ്ടുവരുന്നു എന്നതും ശ്രദ്ധേയമാണ്. മറ്റെല്ലാം മറന്ന് ഒറ്റക്കെട്ടായി ഇതിഹാസ താരത്തെയും അര്‍ജന്റീന യെയും നമുക്ക് കേരളത്തിലേക്ക് സ്വാഗതം ചെയ്യാം



Post a Comment

Previous Post Next Post

AD01