കണ്ണൂർ: മെസിയും അര്‍ജന്റീന ടീമും കേരളത്തില്‍ കളിക്കാന്‍ വരുമെന്ന് വാഗ്ദാനം ചെയ്ത് ഫുട്ബോള്‍ പ്രേമികളെ വഞ്ചിച്ച കായിക മന്ത്രിക്കെതിരെ പന്ത് കളിച്ച് യൂത്ത് ലീഗ് കണ്ണൂരിലും പ്രതിഷേധം. ഫുട്ബോൾ പ്രേമികളെ വഞ്ചിച്ച നടപടിക്കെതിരെയാണ് യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴയ ബസ്റ്റാസ്ൻ്റിലാണ് പ്രതീകാത്മക പന്ത് കളിയുമായി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.
ജില്ലാ പ്രസിഡൻ്റ് നസീർ നല്ലൂർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പി.സി നസീർ അധ്യക്ഷനായി. ജില്ലാ, മണ്ഡലം ഭാരവാഹികളായ എം.എ ഖലീൽ റഹ്മാൻ, ലത്തീഫ് എടവച്ചാൽ, കെ.കെ ഷിനാജ്, ഷംസീർ മയ്യിൽ, സലാം പൊയ്നാട്, സി.എം ഇസുദ്ദീൻ, അസ്‌ലം പാറേത്ത്, ദാവൂദ് മുഹമ്മദ്, കെ.വി മുഹമ്മദലി, നസീർ പുറത്തിൽ, തസ്‌ലീം അടിപ്പാലം അടിപ്പാലം പങ്കെടുത്തു.
إرسال تعليق