ഏറ്റുമാനൂർ ജെയ്നമ്മ തിരോധാന കേസിൽ സെബാസ്റ്റ്യന്‍റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ കഴിഞ്ഞ 13 ദിവസമായി പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇതുവരെ സെബാസ്റ്റ്യൻ ജാമ്യത്തിന് ശ്രമിച്ചിട്ടില്ല. ജാമ്യാപേക്ഷ സമർപ്പിച്ചാൽ പ്രൊസിക്യൂഷൻ ഇതിനെ എതിർക്കും. ചോദ്യം ചെയ്യലിൽ ഇയാൾ പരസ്പര വിരുദ്ധമായ മൊഴിയാണ് നൽകുന്നത്. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പല സ്ഥലങ്ങളിലും ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തിയിരുന്നു. 2006 നും 2025 നും ഇടയിൽ കാണാതായ നാൽപ്പതിനും 54നും ഇടയിൽ പ്രായമുള്ള 4 സ്ത്രീകളാണ് ഇവരിൽ മൂന്നുപേരുടെ തിരോധാനം നേരിട്ട് വിരൽച്ചൂണ്ടുന്നത് സെബാസ്റ്റ്യനെന്ന 68 കാരനിലേക്കാണ്. ജെയ്നമ്മ തിരോധാനമാണ് കോട്ടയം ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കുന്നത്. ചേര്‍ത്തല സ്വദേശികളായ ബിന്ദു പത്മനാഭന്‍, സിന്ധു, ആയിഷ എന്നിവരുടെ കേസുകള്‍ അന്വേഷിക്കുന്നത് ആലപ്പുഴ ക്രൈം ബ്രാഞ്ചുമാണ്.സെബാസ്റ്റ്യന് റോസമ്മയും ഐഷയുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഐഷയും സെബാസ്റ്റ്യനുമായുള്ള ബന്ധത്തെ തുടര്‍ന്ന് റോസമ്മയുടെ ഇടപെടലോടുകൂടിയാണ് ഐഷയെ കാണാതായത് എന്നാണ് സംശയം. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് സംഘം റോസമ്മയുടെ വീടിനോട് ചേര്‍ന്ന് നിര്‍മിച്ച കോഴിഫാമിനുള്ളില്‍ പരിശോധന നടത്തിയത്. ഇതിനുശേഷം അന്വേഷണസംഘം ചോദ്യം ചെയ്തെങ്കിലും പരസ്പരവിരുദ്ധമായ മറുപടികളാണ് ഇവര്‍ പൊലീസിനോട് നല്‍കിയത്.റോസമ്മയും ഐഷയും സെബാസ്റ്റ്യനും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നുവെങ്കിലും ഐഷയെ കാണാതായതെങ്ങനെ എന്നുള്ള ചോദ്യമാണ് ഇപ്പോഴും ഉയര്‍ന്നുവരുന്നത്. ഐഷയെ കാണാതായതിനു ശേഷം അവരുടെ ഫോണ്‍ റോസമ്മയുടെ കൈവശം ഉണ്ടായിരുന്നു എന്നാണ് പൊലീസ് സംശയിക്കുന്നത്. ബിന്ദു പത്മനാഭന് പിന്നാലെ ഐഷയെ കാണാതായതിൽ സെബാസ്റ്റ്യനും റോസമ്മയ്ക്കും പങ്കുണ്ടെന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്.
.
إرسال تعليق