ഓണം വരവേൽക്കാനൊരുങ്ങി തിരുവനന്തപുരം അഗസ്ത്യവന മേഖലയിലെ ആദിവാസി കർഷകർ. കാണിച്ചന്തയിലൂടെയാണ് വിപണി സജീവമാക്കി കർഷകർ ഓണം വരവേൽക്കുന്നത്. വിഷവിമുക്തമായ വനവിഭവങ്ങളും കാർഷിക ഉത്പന്നങ്ങളും വാങ്ങാനായി അയൽനാടുകളിൽ നിന്നുവരെ നിരവധി ആളുകളാണ് കാണിച്ചന്തയിൽ എത്തിച്ചേരുന്നത്. കാർഷിക – വനവിഭവങ്ങൾക്ക് മികച്ചവില ഉറപ്പുവരുത്താനും ചൂഷണങ്ങളിൽ നിന്ന് ഒഴിവാക്കാനുമാണ് കാണിച്ചന്ത വീണ്ടും സജീവമാക്കിയത്. തിരുവനന്തപുരം വൈൽഡ് ലൈഫ് ഡിവിഷനിലുള്ള അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് റേഞ്ചിലെ കോട്ടൂർ സെക്ഷനിലാണ് എല്ലാ ശനിയാഴ്ചകളിലും കാണിച്ചന്ത ഒരുക്കുന്നത്.
മേഖലയിലെ ആദിവാസികൾ വിവിധ ഊരുകളിൽ കൃഷി ചെയ്തിട്ടുള്ള പച്ചക്കറി വിഭവങ്ങളാണ് നാട്ടിലെത്തിച്ച് ലേലത്തിനായി തയ്യാറാക്കുന്നത്. ചന്തയിൽ എത്തുന്ന വിഭവങ്ങൾ ലേലത്തിലൂടെ വിറ്റ്, കർഷകർക്ക് മികച്ച വിലയും സംരക്ഷിതമായ വരുമാനവും ഉറപ്പാക്കും. വിഷവിമുക്തമായ വനവിഭവങ്ങളും കാർഷിക ഉത്പന്നങ്ങളും വാങ്ങാനായി അയൽ നാടുകളിൽ നിന്നും നിരവധി ആളുകളാണ് ഇവിടെ എത്തുന്നത്. ഒപ്പം പ്രാദേശികരും ചന്തയെ സജീവമാക്കുന്നുണ്ട്.
Post a Comment